Latest NewsNewsIndia

അനിശ്‌ചിതത്വത്തിനൊടുവില്‍ മഹാരാഷ്‌ട്രയില്‍ മന്ത്രിമാര്‍ക്ക്‌ വകുപ്പുകളായി

മുംബൈ: മഹാരാഷ്‌ട്രയില്‍ മന്ത്രിമാര്‍ക്ക്‌ വകുപ്പുകളായി. മുഖ്യമന്ത്രി പദത്തിന്‌ പുറമേ ആഭ്യന്തരവും ശിവസേനയ്‌ക്കാണ്‌. ധനകാര്യ വകുപ്പ്‌ എന്‍.സി.പിക്കും റവന്യൂ, ഊര്‍ജം എന്നിവ കോണ്‍ഗ്രസിനുമാണ്. ഏക്‌നാഥ്‌ ഷിന്‍ഡെയാണു പുതിയ ആഭ്യന്തര മന്ത്രി. നഗര വികസനം, വനം – പരിസ്‌ഥിതി, ജലവിതരണം, പാര്‍ലമെന്ററികാര്യം എന്നീ വകുപ്പുകളുടെ ചുമതലയും അദ്ദേഹത്തിന് തന്നെയാണ്.

Read also: കാസര്‍ഗോഡ് വിമാനത്താവളം : പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കേന്ദ്രവ്യോമയാന മന്ത്രാലയത്തിന്റെ അനുമതി

വ്യവസായം, ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സ്‌പോര്‍ട്‌സ്‌, യുവജനക്ഷേമം, കൃഷി, ഗതാഗതം, തൊഴിലുറപ്പ്‌ എന്നീ വകുപ്പുകള്‍ ശിവസേനാ നേതാവ്‌ സുഭാഷ്‌ ദേശായിയും ധനകാര്യത്തിനു പുറമേ ഭവന നിര്‍മാണം, ആരോഗ്യം, തൊഴില്‍ എന്നിവ എന്‍.സി.പി. നേതാവ്‌ ജയന്ത്‌ പാട്ടീലും കൈകാര്യം ചെയ്യും. മുതിര്‍ന്ന എന്‍.സി.പി. നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ ഛഗന്‍ ഭുജ്‌ബലിനാണ് ജലവിഭവം, സാമൂഹികക്ഷേമം, എക്‌സൈസ്‌ വകുപ്പുകളുടെ ചുമതല. പൊതുമരാമത്ത്‌, ഗോത്രവര്‍ഗ ക്ഷേമം, വനിതാ – ശിശുവികസനം, ടെക്‌സ്‌റ്റൈല്‍സ്‌, പിന്നാക്ക ക്ഷേമം എന്നീ വകുപ്പുകളുടെ ചുമതല കോണ്‍ഗ്രസിലെ നിതിന്‍ റാവത്തിനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button