News

ആരോഗ്യ ഗുണങ്ങള്‍ ഏറെയുള്ള പപ്പായ രോഗപ്രതിരോധത്തിനു ബെസ്റ്റ്

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഫലവര്‍ഗമാണ് പപ്പായ. ആന്റി ഓക്സിഡന്റുകളാലും വിറ്റാമിനുകളാലും സമ്പന്നമാണ് പപ്പായ. നാരുകളും ധാതുക്കളും പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. കണ്ണിന്റെ കാഴ്ച്ച ശക്തി വര്‍ധിപ്പിക്കാനും രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും പപ്പായ സഹായിക്കും.

ചര്‍മ്മത്തിലെ ചുളിവുകള്‍ മാറ്റാനും സൗന്ദര്യ സംരക്ഷണത്തിനും പപ്പായ ഗുണകരമാണ്. പൊട്ടാസ്യം അടങ്ങിയതിനാല്‍ പപ്പായ ഹൃദയാരോഗ്യം സംരക്ഷിക്കുകയും സ്ട്രോക്ക് വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. ഓസ്റ്റിയോ ആര്‍ത്രൈറ്റീസ്, റുമറ്റോയിഡ് ആര്‍ത്രൈറ്റീസ് എന്നിവ ഉണ്ടാക്കുന്ന പ്രയാസങ്ങള്‍ കുറയ്ക്കാന്‍ പപ്പായയില്‍ അടങ്ങിയിരിക്കുന്ന പാപെയ്ന്‍, കൈമോപാപ്പെയിന്‍ എന്നീ എന്‍സൈമുകള്‍ സഹായിക്കും.
പപ്പായയില്‍ അടങ്ങിയിരിക്കുന്ന കരോട്ടിന്‍, ബീറ്റാ കരോട്ടിന്‍ എന്നിവ ക്യാന്‍സറിനെ ചെറുക്കും. രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കാനും കൊഴുപ്പ് കുറയ്ക്കാനും പപ്പായ ഗുണകരമാണ്. കലോറി കുറവായതിനാല്‍ ശരീരഭാരം വര്‍ധിക്കുമെന്ന ആശങ്കയയില്ലാതെ പപ്പായ കഴിക്കാം. വന്‍കുടലിന്റെ സംരക്ഷണത്തിനും ഉദരസംബന്ധമായ രോഗങ്ങള്‍ അകറ്റാനും പപ്പായ പ്രയോജനപ്രദമാണ്.

പപ്പായയുടെ ഇലയും കുരുവും എല്ലാം ആരോഗ്യസമ്ബന്നമാണ്. മഞ്ഞപ്പിത്തത്തിനും മൂത്രാശയരോഗങ്ങള്‍ക്കും മരുന്നായി പപ്പായ ഇല ഉപയോഗിക്കാം. പോഷക ഘടകങ്ങളാല്‍ സമ്ബന്നമാണ് പപ്പായ കുരുവും. പപ്പായയുടെ വിത്തുകളിലെ ആന്റിബാക്ടീരിയല്‍ പ്രവര്‍ത്തനം ദഹനപ്രക്രിയ എളുപ്പമാക്കുകയും ദഹനവ്യവസ്ഥയെ ബാധിക്കുന്ന ഇ-കോളി,സാല്‍മൊണല്ല, സ്റ്റാഫിലോകോക്കസ് തുടങ്ങിയ ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button