Latest NewsNewsSports

ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ര്‍ ഫൈ​ന​ല്‍​സ് പ്രാ​ഥ​മി​ക റൗ​ണ്ടി​ല്‍ പി.​വി.​സി​ന്ധു പു​റ​ത്ത്

ഗ്വാ​ങ്ഷു: ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ര്‍ ഫൈ​ന​ല്‍​സ് പ്രാ​ഥ​മി​ക റൗ​ണ്ടി​ല്‍ ഇ​ന്ത്യ​യു​ടെ പി.​വി.​സി​ന്ധു പുറത്തായി. ചൈ​ന​യു​ടെ ചെ​ന്‍ യു​ഫെ​യോ​ടാ​ണ് സി​ന്ധു പ​രാ​ജ​യ​പ്പെ​ട്ട​ത്. ഗ്രൂ​പ്പ് എ​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ലും പരാജയപ്പെട്ടതോടെയാണ് സിന്ധു പുറത്തായത്. സ്കോ​ര്‍: 22-20, 16-21, 12-21. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ജാ​പ്പ​നീ​സ് താ​രം അ​കാ​നെ യാ​മ​ഗു​ച്ചി​യോ​ട് സി​ന്ധു പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ര​ണ്ടു വീ​തം ജ​യ​വു​മാ​യി യാ​മ​ഗു​ച്ചി​യും ചെ​ന്‍ യു​ഫെ​യും സെ​മി​ഫൈ​ന​ല്‍​സി​ല്‍ കടന്നതോടെ മൂ​ന്നാം മ​ത്സ​ര​ത്തി​ല്‍ ജ​യി​ച്ചാ​ലും സിന്ധുവിന് മുന്നേറാൻ സാധിക്കില്ല. വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന ഗ്രൂ​പ്പി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ല്‍ ചൈ​ന​യു​ടെ ഹെ ​ബി​ങ്ജി​യയോടാണ് സിന്ധു ഏറ്റുമുട്ടുന്നത്.

shortlink

Related Articles

Post Your Comments


Back to top button