Latest NewsIndia

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി: അസം ശാന്തമാകുന്നു , സമരത്തിന്റെ മറവിൽ രഹസ്യ സംഘങ്ങൾ നടത്തുന്ന അക്രമം അവസാനിപ്പിക്കാൻ സമരക്കാർ പിന്തിരിയുന്നു

അസമിലും മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കാര്യമായ അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല

ഗുവാഹാട്ടി: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തിക്കെതിരെ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്കു സാക്ഷ്യംവഹിച്ച അസമിലെ അന്തരീക്ഷം ശാന്തമാകുന്നു. സംസ്ഥാനത്ത് താരതമ്യേന സമാധാനപൂര്‍ണമായ അന്തരീക്ഷമായിരുന്നു വെള്ളിയാഴ്ച ഉണ്ടായത്. തലസ്ഥാനമായ ഗുവാഹാട്ടിയില്‍ മാത്രമാണ് നിയമത്തിനെതിരേ ഇന്നലെ വലിയരീതിയിലുള്ള പ്രതിഷേധങ്ങളുണ്ടായത്. .അസമിലും മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കാര്യമായ അനിഷ്ടസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ലകര്‍ഫ്യൂ തുടരുന്ന ഗുവാഹാട്ടിയില്‍ ശുദ്ധജലത്തിനും ഭക്ഷണത്തിനും ക്ഷാമമുണ്ട്.

റെയില്‍വേസ്റ്റേഷനുകളിലും മറ്റും കുടുങ്ങിയവര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കാനും ബസ് സര്‍വീസുകളേര്‍പ്പെടുത്താനും സംവിധാനമൊരുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. അതേസമയം ഓള്‍ അസം സ്റ്റുഡന്റ്സ് യൂണിയന്‍(ആസു) നടത്തിവന്നിരുന്ന പ്രതിഷേധം അവസാനിപ്പിച്ചു. രാത്രികാല പ്രതിഷേധം കഴിഞ്ഞദിവസങ്ങളില്‍ അക്രമത്തില്‍ കലാശിച്ചതിനാലാണ് വൈകുന്നേരത്തോടെ സമരം അവസാനിപ്പിക്കാന്‍ വിദ്യാര്‍ഥിനേതാക്കള്‍ തീരുമാനിച്ചത്.

വിദ്യാര്‍ഥിസംഘടനകളും കലാകാരന്മാരുമുള്‍പ്പെടെയുള്ളവര്‍ സമാധാനപരമായ പ്രതിഷേധമുറ സ്വീകരിച്ചപ്പോള്‍, ഇരുട്ടിന്റെ മറവില്‍ വാഹനങ്ങളും മറ്റും കത്തിക്കുന്ന രഹസ്യ സംഘങ്ങളും അസമില്‍ വ്യാപകമായിരുന്നു.കര്‍ഫ്യൂ പിന്‍വലിച്ചെന്ന വാര്‍ത്ത പ്രചരിച്ചതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച ഒട്ടേറെപ്പേര്‍ വീടുവിട്ട് പുറത്തിറങ്ങി. പിന്നാലെ കര്‍ഫ്യൂ തുടരുമെന്ന വിശദീകരണവുമായി ജില്ലാഭരണകൂടമെത്തി. ഈ വിവരമറിയാതെ തുറന്ന കടകളില്‍ പച്ചക്കറികളും അവശ്യസാധനങ്ങളും വാങ്ങിസൂക്ഷിക്കാനെത്തിയവരുടെ തിരക്കനുഭവപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button