Latest NewsIndia

ജെഎന്‍യു വൈസ് ചാന്‍സിലറെ വിദ്യാര്‍ത്ഥികള്‍ ആക്രമിച്ചു, രക്ഷിച്ചത് സെക്യൂരിറ്റി: നിഷേധിച്ചു വിദ്യാർത്ഥി യൂണിയൻ

വൈസ് ചാന്‍സലറുടെ കാറിന് നേരെ കല്ലെറിഞ്ഞതായും വിദ്യാര്‍ത്ഥികളുടെ ആക്രമണത്തില്‍ നിന്നും സെക്യൂരിറ്റി ജീവനക്കാരാണ് രക്ഷിച്ചതെന്നും വിസി അറിയിച്ചു.

ന്യൂഡല്‍ഹി: ജെഎന്‍യു സര്‍വകലാശാല വൈസ് ചാന്‍സലറിനെ വിദ്യാര്‍ത്ഥികള്‍ ആക്രമിച്ചതായി പരാതി. ക്യാമ്പസില്‍ സന്ദര്‍ശനം നടത്തുന്നതിടെ പതിനഞ്ചോളം വരുന്ന വിദ്യാര്‍ത്ഥികളുടെ സംഘം തന്നെ ആക്രമിച്ചെന്നാണ് വൈസ് ചാന്‍സിലര്‍ ഡോ എം ജഗദീഷ് കുമാറിന്റെ പരാതി. വൈസ് ചാന്‍സലറുടെ കാറിന് നേരെ കല്ലെറിഞ്ഞതായും വിദ്യാര്‍ത്ഥികളുടെ ആക്രമണത്തില്‍ നിന്നും സെക്യൂരിറ്റി ജീവനക്കാരാണ് രക്ഷിച്ചതെന്നും വിസി അറിയിച്ചു.

രാജ്യത്ത് ഇപ്പോള്‍ മതേതരത്വം കാണാന്‍ കഴിയുന്ന ഏക സംസ്ഥാനം കേരളമെന്ന് യെച്ചൂരി

ആക്രമണത്തിൽ കാറിന്റെ ചില്ലുകൾ പോയിട്ടുണ്ട്. എന്നാൽ അതേസമയം, വൈസ് ചാന്‍സലറുടെ വാദം തെറ്റാണെന്നാണ് ജെഎന്‍ യു വിദ്യാര്‍ത്ഥി യൂണിയന്‍റെ വിശദീകരണം. വൈസ് ചാന്‍സലറെ ആക്രമിച്ചിട്ടില്ലെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments


Back to top button