Latest NewsIndiaNews

സ്പൈസ് ജെറ്റ് മൂന്ന് വിമാനങ്ങള്‍ താത്കാലികമായി നിലത്തിറക്കി

സ്‌പൈസ് ജെറ്റ് തങ്ങളുടെ മൂന്ന് ബോയിംഗ് 737 ചരക്ക് വിമാനങ്ങള്‍ താത്കാലികമയി നിലത്തിറക്കിയായി അറിയിച്ചു. ഈ വിമാനങ്ങളെ ചരക്കുവിമാനങ്ങളാക്കി മാറ്റിയ ഇസ്രായേലി എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസിന്റെ (ഐ‌എ‌ഐ) ഉപദേശപ്രകാരമാണ് നടപടിയെന്നും സ്‌പൈസ് ജെറ്റ് വ്യക്തമാക്കി.

ഐ‌എ‌ഐയുടെ ഉൽ‌പാദന സൗകര്യങ്ങളുടെ ആഭ്യന്തര പരിശോധനയ്ക്കിടെ, ഈ വിമാനങ്ങളിൽ സ്ഥാപിച്ചിട്ടുള്ള 9 ജി റിജിഡ് ബാരിയര്‍ നിര്‍മ്മിക്കാന്‍ നിർമ്മിക്കാൻ ഉപയോഗിച്ച പ്രക്രിയയിൽ ഒരു തകരാർ കണ്ടെത്തിയതായി കമ്പനി പ്രസ്താവനയില്‍ പറയുന്നു.

റെഗുലേറ്ററി ക്ലിയറൻസിന് ശേഷം ഈ വിമാനങ്ങൾ വീണ്ടും പറക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button