Latest NewsKeralaNews

കൂടത്തായി കൊലക്കേസിൽ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി അന്വേഷണസംഘം; കൂടുതൽ വിവരങ്ങൾ പുറത്ത്

കൊച്ചി: കൂടത്തായി കൊലക്കേസിൽ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി അന്വേഷണസംഘം. കൊലപാതക പരമ്പരയിലെ റോയ് തോമസ് വധക്കേസിലാണ് അന്വേഷണ സംഘം ആദ്യം കുറ്റപത്രം നൽകുക. കേരള പൊലീസിന് വെല്ലുവിളി നിറഞ്ഞ കേസിൽ ജോളിക്കെതിരെ പഴുതടച്ചുള്ള കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്.

2011 ൽ കൊല്ലപ്പെട്ട റോയ് തോമസ് കേസിലാണ് ഒക്ടോബർ അഞ്ചിന് ജോളിയുടെ ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. റോയ് തോമസ് കേസിൽ മാത്രമേ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുള്ളൂ. തെളിവെടുപ്പിനിടെ പൊന്നാമറ്റം വീട്ടിൽ നിന്ന് കണ്ടെത്തിയ സയനൈഡിന്റെ രാസപരിശോധനാ ഫലത്തിന്റെ റിപ്പോർട്ടും, വ്യാജ ഓസ്യത്ത് തെളിയിക്കുന്ന രേഖകളടങ്ങിയ കുറ്റപത്രമാണ് സമർപ്പിക്കാൻ ഒരുങ്ങുന്നത്.

ALSO READ: ആളാകാനുള്ള ആളൂരിന്റെ ശ്രമം തുടരുന്നു; കൂടത്തായി കൊലക്കേസിലെ മുഖ്യപ്രതി ജോളിയ്ക്ക് വേണ്ടി അഡ്വ. ബി എ ആളൂര്‍ ഹാജരായി

കൂടാതെ ചില സാക്ഷി മൊഴികൾ കൂടി രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. അതേസമയം, ശാസ്ത്രീയ തെളിവുകളുടെ അഭാവം മറ്റു കേസുകളുടെ കുറ്റപത്രം സമർപ്പിക്കുന്നതിൽ വെല്ലുവിളിയായിരിക്കും. എന്നാൽ മറ്റ് 5 കേസുകളുടെ കുറ്റപത്രവും സമയബന്ധിതമായി നൽകാൻ കഴിയുമെന്നും അന്വേഷണസംഘം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button