KeralaLatest NewsNews

പൗരത്വ നിയമ ഭേദഗതി; കേരളം ഒരുമിച്ചുനില്‍ക്കുന്നതില്‍ അഭിമാനമെന്ന് സ്‌പീക്കർ

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ല്ലിനെതിരെ വിമർശനവുമായി സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍. ഭ​ര​ണ​ഘ​ട​ന​യോ​ടു​ള്ള ക​ന​ത്ത വെ​ല്ലു​വി​ളി​യാണിതെന്നും ഇ​ന്ത്യ​യെ പ​റ്റി ഒ​രു ചു​ക്കും അ​റി​യാ​ത്ത​വ​രാ​ണ് നി​യ​മം ഉ​ണ്ടാ​ക്കി​യതെന്നും അദ്ദേഹം പറയുകയുണ്ടായി. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ കേ​ര​ളം ഒ​റ്റ​ക്കെ​ട്ടാ​യി നി​ല്‍​ക്കു​ന്ന​തി​ല്‍ അ​ഭി​മാ​ന​മു​ണ്ടെ​ന്നുംസ്‌പീക്കർ കൂട്ടിച്ചേർത്തു.

Read also: പൗരത്വ നിയമഭേദഗതി ബില്‍ : സംസ്ഥാനത്ത് 17ന് നടക്കുന്ന ഹര്‍ത്താലില്‍ പങ്കെടുക്കരുതെന്ന് പ്രവര്‍ത്തകരോട് യൂത്ത് ലീഗ് : അതിന്റെ കാരണം വിശദമാക്കി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ.ഫിറോസ്

ബില്ലിനെതിരെ യോജിച്ച്‌ പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച സംയുക്ത പ്രക്ഷോഭം സംഘടിപ്പിക്കും. തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തില്‍ സംയുക്ത ധര്‍ണ നടത്താനാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button