KeralaLatest NewsNews

ആകെയുണ്ടായിരുന്ന 50 രൂപകൊടുത്തു; കിട്ടിയതാകട്ടെ ഒരു കോടിയും- ടാക്സി ഡ്രൈവറെ തേടി അപ്രതീഷിത ഭാഗ്യം

കോവളം: ടാക്സി ഡ്രൈവറെ തേടി അപ്രതീഷിത ഭാഗ്യം. കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചത് ടാക്‌സി ഡ്രൈവറായ ഷാജിക്ക്. ശനിയാഴ്ച രാവിലെ ലോട്ടറിയെടുക്കുകയും വൈകുന്നേരം 4 മണിക്ക് ഫലം വന്നപ്പോള്‍ ഒന്നാം സമ്മാനം ഷാജിയുടെ ടിക്കറ്റിന്. കൈയില്‍ ആകെയുണ്ടായിരുന്ന 50 രൂപകൊടുത്ത് ടിക്കറ്റെടുത്തപ്പോള്‍ കിട്ടിയതാകട്ടെ 1 കോടിയും.

ചൊവ്വരയിലെ ടാക്സി ഡ്രൈവറായ ഷാജി ഇടയ്ക്ക് ലോട്ടറി എടുത്ത് ഭാഗ്യം പരീക്ഷിക്കാറുണ്ട്. കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് ഒരിക്കല്‍ 3000 രൂപയുടെ ലോട്ടറി എടുക്കുകയും അതില്‍ 600 രൂപ സമ്മാനം ലഭിച്ചതോടെയാണ് ഷാജിക്ക് പിന്നെയും ടിക്കറ്റ് എടുക്കാന്‍ പ്രേരണയായത്്. കെ.ഡി – 841039 എന്ന നമ്പറിലെ ടിക്കറ്റിനാണ് സമ്മാനം അടിച്ചത്.

അപ്രതീക്ഷിതമായി തേടി വന്ന ഭാഗ്യത്തിന്റെ ഞെട്ടല്‍ ഇതുവരെ ഷാജിയെ വിട്ടുമാറിയിട്ടില്ല. ലോട്ടറി വില്‍പ്പനക്കാരനായ നെല്ലിമൂട് ശ്രീധരന്റെ കൈയ്യില്‍ നിന്നാണ് ഷാജി ടിക്കറ്റെടുത്തത്. ബന്ധുവായ മനുവാണ് സമ്മാനം ലഭിച്ച വിവരം ഷാജിയെ അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button