Latest NewsLife Style

തണുത്ത വെള്ളം കുടിയ്ക്കരുതെന്നു പറയുന്നതിനു പിന്നില്‍

ദിവസവും ധാരാളം വെള്ളം കുടിക്കേണ്ടത് ആരോഗ്യത്തിന് അത്യാവശ്യമാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ എത്ര വെള്ളം കുടിക്കണം എന്നതുപോലെ പ്രധാനമാണ് വെള്ളത്തിന്റെ താപനിലയും. തണുത്ത വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിനും വയറിനും ദോഷം ചെയ്യും. ആയുര്‍വേദം പറയുന്നതും തണുത്ത വെള്ളം കുടിക്കരുത് എന്നാണ്.

നമ്മുടെ ശരീരത്തിന്റെ ആന്തരിക താപനില 98 ഡിഗ്രി സെല്‍ഷ്യസ് ആണ്. അതുകൊണ്ടുതന്നെ ഭക്ഷണവും മറ്റു പോഷകങ്ങളും ആഗിരണം ചെയ്യപ്പെടാന്‍ ഇതിനോടടുത്ത താപനിലയിലുള്ള വെള്ളം കുടിക്കണം.

തണുപ്പിച്ച വെള്ളം കുടിക്കുമ്പോള്‍ വെള്ളത്തിന്റെ താപനില ഉയര്‍ത്താന്‍ ശരീരത്തിന് കുറേ പണിപ്പെടേണ്ടിവരും. ഇത് അനാവശ്യമായ ഊര്‍ജ നഷ്ടത്തിനു കാരണമാകുന്നു. ചൂടുവെള്ളം കുടിക്കാന്‍ ഇഷ്ടമല്ലെങ്കില്‍, ചുറ്റുപാടിന്റെ താപനിലയുമായി ചേരുന്ന ടെംപറേച്ചറിലുള്ള വെള്ളമെങ്കിലും കുടിക്കാന്‍ ശ്രദ്ധിക്കുക.

ചൂടുവെള്ളമാണ് ആരോഗ്യത്തിനു നല്ലത്. തണുത്ത വെള്ളം രക്തക്കുഴലുകളെ സങ്കോചിപ്പിക്കുന്നു. അതുകൊണ്ട് ഭക്ഷണത്തില്‍നിന്നു വൈറ്റമിനുകളും പോഷകങ്ങളും പൂര്‍ണമായും ആഗിരണം ചെയ്യാന്‍ സാധിക്കാതെ വരുന്നു. ചൂടുവെള്ളം ദഹനം വേഗത്തിലാക്കുന്നു. ഉദരാരോഗ്യത്തിനും നല്ലത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button