Latest NewsNewsTechnology

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ഗൂഗിൾ പേ : വീണ്ടും ഈ ഓഫർ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്

മുംബൈ : പുതുവർഷത്തെ വരവേൽക്കാൻ പുതിയ ഓഫറുകളുമായി ഗൂഗിൾ പേ. ദീപാവലി സീസണില്‍ അവതരിപ്പിച്ച് വൻ ശ്രദ്ധ നേടിയ സ്റ്റാമ്പ് ഓഫർ വീണ്ടും അതരിപ്പിക്കുവാൻ ഗൂഗിള്‍ പേ ഒരുങ്ങുന്നുവെന്നാണ് വിവരം. ഇതിനായി ഗൂഗിള്‍ ആപ്പില്‍ മാറ്റങ്ങൾ വരുത്തി തുടങ്ങിയെന്നാണ് റിപ്പോർട്ട്. 2020 ക്യംപെയ്‌നിൽ സ്റ്റാമ്പുകൾ നേടുന്നതിനുള്ള രണ്ട് മാർഗങ്ങളായി മറയും മൈക്രോഫോണും ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. പുറത്തു വരുന്ന വാർത്തകൾ അനൗദ്യോഗികമായതിനാൽ പുതുവത്സര ഓഫറില്‍ എന്തൊക്കെയാണ് ഉൾപ്പെടുത്തുകയെന്നത് വ്യക്തമല്ല. അവ എന്തൊക്കെയെന്നത് വരും ദിവസങ്ങളിൽ കാത്തിരുന്നു കാണാം.

Also read : ആദ്യ വൈദ്യുതി വിമാനം സര്‍വ്വീസ് നടത്തി : വ്യോമയാന മേഖലയിൽ പുതിയ ചരിത്രം

ദീപാവലി സീസണിൽ ഗൂഗിൾ പേയിലൂടെ പേമെന്‍റും, ബില്ലുകള്‍ അടച്ചു ശേഖരിക്കുന്ന സ്റ്റാമ്പുകള്‍ ഉപയോഗിച്ച് വലിയ സമ്മാനങ്ങൾ നേടുവാനുള്ള അവസരമാണ് ലഭിച്ചിരുന്നത്. ഇന്ത്യയിലൊട്ടാകെ പ്രചാരം വർദ്ധിപ്പിക്കാൻ ഈ ഓഫറിലൂടെ ഗൂഗിളിന് സാധിച്ചുവെന്നാണ് എന്നാണ് ടെക് വിദഗ്ദ്ധരുടെ വിലയിരുത്തൽ. അതേസമയം ദീപാവലി ഓഫറിലൂടെ എത്ര പേർക്ക് സമ്മാനം ലഭിച്ചുവെന്നോ എത്രപേർ പങ്കെടുത്തുവെന്നോ ഉള്ള വിവരങ്ങൾ ഗൂഗിൾ പേ പുറത്തുവിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button