Latest NewsNewsInternational

അമ്മയെ ഇടിച്ചിട്ട കാര്‍ ഡ്രൈവറോട് രൂക്ഷമായി പ്രതികരിക്കുന്ന ബാലൻ; വീഡിയോ വൈറലാകുന്നു

ചോങ്ഗിങ് (ചൈന): സീബ്ര ക്രോസിങിലൂടെ നടന്ന് പോകുന്നതിനിടെ അമ്മയെ ഇടിച്ചിട്ട കാര്‍ ഡ്രൈവറോട് രൂക്ഷമായി പ്രതികരിക്കുന്ന ബാലന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചൈനയിലെ ഡാഡകോവ് ജില്ലയിലാണ് സംഭവം. സീബ്രാ ക്രോസിലൂടെ ഇവര്‍ നടന്നു വരുന്നത് കണ്ടിട്ടും മുന്നോട്ട് വന്ന കാര്‍ അമ്മയെ ഇടിച്ചിട്ടു. അമ്മയോടൊപ്പം കുഞ്ഞും റോഡിലേക്ക് തെറിച്ചു വീണു. കുട്ടി നിലത്തു നിന്നെഴുന്നേറ്റ് ആദ്യം അമ്മയെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു. അമ്മയെ റോഡില്‍ ഇരുത്തിയ ശേഷം കുട്ടി ഓടി കാറിനടുത്തെത്തി കാറിന്റെ ബംബറില്‍ ആഞ്ഞു ചവിട്ടി. പിന്നീട് ഡ്രൈവറിന്റെ അടുത്തേക്കെത്തിയ കുട്ടി ഡ്രൈവറിനോട് ചൂടാകുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാനാകും.

Read also: വാഹനങ്ങളില്‍ അമിതമായ ശബ്ദത്തില്‍ പാട്ട് വെക്കുന്നവർക്ക് മുന്നറിയിപ്പ്

ഡ്രൈവറോട് കയര്‍ത്ത ശേഷം കുട്ടി വീണ്ടും അമ്മയുടെ അരികിലെത്തി അവരെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതും ആളുകള്‍ ഓടികൂടി അമ്മയെയും കുഞ്ഞിനെയും ഇടിച്ചിട്ട വാഹനത്തില്‍ കയറ്റി വിടുകയും ചെയ്യുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button