Latest NewsKeralaNews

ആൾക്കൂട്ട മർദ്ദനം : ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു, സംഭവം തിരുവനന്തപുരത്ത്

തിരുവനതപുരം : ആൾക്കൂട്ട മർദ്ദനത്തിനിരയായി ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. തിരുവനന്തപുരത്ത് തിരുവല്ലത്ത് മുട്ടയ്ക്കാട് സ്വദേശി അജേഷാണ് മരിച്ചത്. അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.  വണ്ടിത്തടം ജങ്ഷനില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. 40,000 രൂപയും, മൊബൈല്‍ ഫോണും മോഷ്ടിച്ചുവെന്ന് ആരോപിച്ച്‌ ഓട്ടോ ഡ്രൈവര്‍മാര്‍ ചേര്‍ന്ന് അജേഷിനെ ക്രൂരമായി മർദ്ദിക്കുകയും ജനനേന്ദ്രിയത്തില്‍ പൊള്ളലേല്‍പ്പിക്കുകയും ചെയ്തു. ഓടി രക്ഷപെടാന്‍ ശ്രമിച്ച അജേഷ് വയലിലെത്തി അവിടെ കുഴഞ്ഞുവീഴുകയായിരുന്നു.

Also read : ഡി.വൈ.എഫ്.ഐ കേരള പൊതുസമൂഹത്തോട് മാപ്പു പറയണം- അഡ്വ.ആര്‍.എസ് രാജീവ്‌ കുമാര്‍

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി ഇയാളെ ആശുപത്രിയിലെത്തിച്ചു.  തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ മരണപെട്ടു. ഓട്ടോ ഡ്രൈവര്‍മാരും അജേഷിന്റെ അയല്‍വാസിയായ ഒരു യുവാവും അടക്കം അഞ്ച് പേരെ റിമാന്‍ഡ് ചെയ്തു.

അജേഷിന്റ വീട്ടില്‍ വച്ചായിരുന്നു ആക്രമണം. പ്രധാന പ്രതിയായ ജിനേഷ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ നടുറോഡില്‍ നിന്ന് സംഘം ചേര്‍ന്ന് പിടിച്ചുകൊണ്ടുപോയി അജേഷിനെ വീട്ടിലെത്തിച്ച ശേഷം ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മോഷണം പോയ ഫോണ്‍ അജേഷിന്റെ വീട്ടില്‍ തന്നെ ഉണ്ടെന്ന് ആരോപിച്ച്‌ പരിശോധന നടത്താനെത്തിയവരാണ് മര്‍ദിച്ചത്. ഫോണ്‍ കിട്ടാതെ വന്നതോടെ കമ്ബുകൊണ്ട് അടിച്ച ശേഷം വീട്ടിലുണ്ടായിരുന്നു വെട്ടുകത്തി ചൂടാക്കി അടിവയറ്റിലും ജനനേന്ദ്രിയത്തിലും പൊള്ളിക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button