Latest NewsNewsInternational

മിസൈല്‍ പരീക്ഷണം : യുഎസും റഷ്യയും നേര്‍ക്കു നേര്‍ : യുഎസിന്റെ മിസൈല്‍ പരീക്ഷണത്തിനെതിരെ റഷ്യ

മോസ്‌കോ: മിസൈല്‍ പരീക്ഷണം,യുഎസും റഷ്യയും നേര്‍ക്കു നേര്‍ . യുഎസിന്റെ മിസൈല്‍ പരീക്ഷണത്തിനെതിരെ റഷ്യ. അമേരിക്ക ഉടന്‍ നടത്താനിരിക്കുന്ന രണ്ടു പുതിയ മിസൈലുകളുടെ പരീക്ഷണത്തിനെതിരെയാണ് ശക്തമായ എതിര്‍പ്പുമായി റഷ്യ രംഗത്ത് എത്തിയിരിക്കുന്നത്. രണ്ട് അതിശക്തമായ മധ്യദൂര-ആണവ മിസൈലുകളാണ് അമേരിക്ക പരീക്ഷിക്കാനൊരുങ്ങുന്നത്. ഇത് അന്താരാഷ്ട്ര ആണവ നയങ്ങളുടെ ലംഘനമാണെന്നാണ് റഷ്യന്‍ മിസൈല്‍ സേനയുടെ കമാന്റര്‍ ജനറല്‍ സെര്‍ജി കാരാകായേവ് ആരോപിച്ചു.

‘ 2019 അവസാനിക്കും മുന്നേ അമേരിക്ക രണ്ടു മിസൈലുകളാണ് പരീക്ഷിക്കാനൊരുങ്ങുന്നത്. രണ്ടും മധ്യദൂര മിസൈലുകളാണ്. ക്രൂയിസ് ഇനത്തില്‍പ്പെട്ട മിസൈലുകളില്‍ ഒന്ന് 1000 ആയിരം കിലോമീറ്റര്‍ പരിധിയുള്ളതും രണ്ടാമത്തേത് 3000 കിലോമീറ്റര്‍ സഞ്ചരിക്കുന്നതുമാണ്. നിലവിലെ സാഹചര്യങ്ങളില്‍ ഈ മിസൈലുകളില്‍ ആണവ സംവിധാനം ഘടിപ്പിക്കില്ലെന്ന് ആര്‍ക്കാണ് ഉറപ്പുനല്‍കാനാവുക’ എന്ന് റഷ്യന്‍ വക്താവ് ചോദിയ്ക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button