KeralaLatest NewsNews

മാനസികാരോഗ്യകേന്ദ്രത്തിൽ റിമാൻഡ് തടവുകാർ ഉൾപ്പെടെ 7പേർ രക്ഷപ്പെട്ടു : സംഭവം തൃശ്ശൂരിൽ

തൃശൂർ : മാനസികാരോഗ്യകേന്ദ്രത്തിൽ ജീവനക്കാരെ ആക്രമിച്ച് 7പേർ രക്ഷപ്പെട്ടു. ഭക്ഷണം കഴിക്കാനായി പുറത്തിറക്കവേ ജീവനക്കാരെ ആക്രമിച്ച് തന്‍സീര്‍, വിജയന്‍,നിഖില്‍,വിഷ്ണു, കണ്ണന്‍, വിപിന്‍, രാഹുല്‍ എന്നിവരാണ് രക്ഷപ്പെട്ടത്. ഇവരിൽ ആറുപേർ വിവിധ ജയിലുകളിലെ റിമാന്‍ഡ് തടവുകാരും, ഒരാൾ അന്തേവാസിയുമാണ്.

Also read :ബ്രൗൺഷുഗറുമായി ഒരാൾ അറസ്റ്റിൽ : പിടിച്ചെടുത്തത് വിൽപ്പനക്കായി എത്തിച്ച ഇരുപതോളം പാക്കറ്റുകൾ

പോലീസുകാരനേയും നഴ്സിനേയും അക്രമിച്ചാണ് ഇവർ കടന്നു കളഞ്ഞത്. പോലീസുകാരന്റെ സ്വര്‍ണ മാലയും വാച്ചും മോഷ്ട്ടിച്ചു. രണ്ട് ഡ്യൂട്ടി നേഴ്‍സുമാരെ മുറിയില്‍ പൂട്ടിയിട്ട ശേഷം പോലീസ് ഉദ്യോഗസ്ഥൻ രഞ്ജിത്തിനെ മര്‍ദ്ദിച്ച് അവശനാക്കിയാണ് ഇവര്‍ രക്ഷപ്പെട്ടതെന്ന് സൂപ്രണ്ട് പറഞ്ഞു. ഇവർക്കായി പോലീസ് തിരച്ചിൽ തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button