Latest NewsNewsIndia

ഒരുമയുടെ കാര്യത്തില്‍ മാതൃകയായി ഭൂട്ടാന്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും

തിംഫു: ഒരുമയുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ഒരേ മനസ്സാണെന്ന് ഭൂട്ടാന്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും. ഭരണ പ്രതിപക്ഷമായി പരസ്പരം കടന്നാക്രമിക്കുന്നവര്‍ മാത്രമല്ല യഥാര്‍ത്ഥ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇവര്‍. ഒരുമയുടെ സന്ദേശം പകരുന്ന ഭൂട്ടാന്‍ പ്രധാനമന്ത്രിയുടേയും പ്രതിപക്ഷ നേതാവിന്റേയും ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. ഭൂട്ടാന്റെ ദേശീയ ദിനാചരണത്തിനു മുന്നോടിയായുള്ള കൂടിക്കാഴ്ചയിലേതാണ് ചിത്രങ്ങള്‍. മറ്റ് രാജ്യങ്ങള്‍ കൂടി മാതൃകയാക്കേണ്ടതാണ് ഇവരുടെ ഒരുമ.

ഭൂട്ടാനിലെ പ്രധാനമന്ത്രി ഡോ. ലോതായ് ഷെറിങ്ങും പ്രതിപക്ഷ നേതാവ് ഡോ. പ്രേമ ഗ്യാമത്‌ഷോയിനും സ്‌നേഹത്തോടെ ചേര്‍ന്നു നിന്നാണ് പുതിയ സന്ദേശം ലോകത്തിന് പകരുന്നത്. കിട്ടുന്ന അവസരങ്ങളില്‍ പരസ്പരം ആരോപണങ്ങള്‍ പടച്ച് വിടാതെ ഒന്നിച്ച് നിന്ന് രാജ്യത്തിന്റെ ഐക്യം ഉറപ്പുവരുത്തുകയാണിവര്‍. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ച് ചേര്‍ന്ന് നില്‍ക്കുക മാത്രമല്ല, ഒരേ ഉരലില്‍ നിന്നും ഉലക്കകള്‍ ഉപയോഗിച്ച് ധാന്യം പൊടിച്ചെടുക്കുന്നതിന്റേയും ചിത്രങ്ങളാണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നത്. ലോതായ് ഷെറിങ്ങിന്റെ ഓഫീസ് തന്നെയാണ് ഫേസ്ബുക്കില്‍ ഇരുവരുടെയും ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്. പാര്‍ലമെന്റിലെ രണ്ട് രാഷ്ട്രീയ പാര്‍ട്ടികളെ നയിക്കുന്നതില്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും, എതിര്‍ വേഷങ്ങള്‍ക്കിടയിലും, അവര്‍ ഒരു രാജ്യത്തിലെ പൗരന്മാരാണെന്നും ഒരു രാജാവിന്റെ കീഴില്‍ സേവിക്കുന്നുവെന്നും തെളിയിക്കുന്നു.

https://www.facebook.com/PMOBhutan/posts/2577301375715883

shortlink

Related Articles

Post Your Comments

Related Articles


Back to top button