Latest NewsIndiaNews

സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം : സുപ്രധാന തീരുമാനവുമായി കേന്ദ്ര സർക്കാർ

ന്യൂ ഡൽഹി : സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാരത്തിന് അനുമതി നൽകി കേന്ദ്രസർക്കാർ. 35,298 കോടി രൂപയാണ് അനുവദിച്ചത്. ബുധനാഴ്ച് ജിഎസ്ടി കൗൺസിൽ യോഗം ചേരാനിരിക്കെയാണ് സർക്കാർ നിർണായക തീരുമാനത്തിലെത്തിയത്. ഓഗസ്റ്റ് മുതൽ ജി.എസ്.ടി നടപ്പാക്കിയതിലൂടെ ഉണ്ടായ വരുമാന നഷ്ടത്തിന് സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകാന്‍, കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ നേരത്തെ അറിയിച്ചിരുന്നുവെങ്കിലും വിതരണം എപ്പോഴുണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നില്ല.

കേരളത്തിന് ഓഗസ്റ്റ്- സെപ്റ്റംബര്‍ മാസങ്ങളിലെ ജിഎസ്ടി നഷ്ട പരിഹാരമായി 1600 കോടിയുള്‍പ്പെടെ 3000 കോടി രൂപ ലഭിക്കാനുണ്ടെന്നാണ് റിപ്പോർട്ട്. ജിഎസ്ടി (സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം) Act 2017 വകുപ്പ് 7(2) അനുസരിച്ച് ഓരോ രണ്ടു മാസം കൂടുമ്പോഴും നഷ്ടപരിഹാരം നല്‍കേണ്ടതുണ്ടെന്നാണ് ധനമന്ത്രിക്ക് ഡോ. തോമസ് ഐസക്ക് നൽകിയ നിവേദനത്തിൽ സൂചിപ്പിച്ചിരുന്നത്.

Also read : പൗരത്വനിയമ ഭേദഗതി ബില്ലിനെ കുറിച്ച് നിങ്ങള്‍ ശരിയ്ക്ക് പഠിയ്ക്കൂ എന്നിട്ട് സമരത്തിനിറങ്ങൂ… സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളോട് കേന്ദ്ര-ആഭ്യന്തരമന്ത്രി അമിത് ഷാ

2017 ലെ ജൂലൈ ഒന്ന് മുതൽ ചരക്ക് സേവന നികുതിയിൽ (ജിഎസ്ടി) പ്രാദേശിക ലെവികൾ ഉൾപ്പെട്ടശേഷം ചരക്കുകളുടെയും സേവനങ്ങളുടെയും നികുതി പിരിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് നഷ്ടമായതോടെ ആദ്യത്തെ അഞ്ച് വര്‍ഷം ഉണ്ടാകുന്ന വരുമാനനഷ്ടം മറികടക്കാൻ കേന്ദ്ര സര്‍ക്കാര്‍ പണം നൽകുമെന്നു ഉറപ്പാക്കുന്ന നിയമം പാസാക്കിയിരുന്നു. ഇതനുസരിച്ച് ഈ പ്രതിമാസ നഷ്ടപരിഹാരം രണ്ട് മാസം കൂടുമ്പോൾ നൽകേണ്ടതായിരുന്നു, എന്നാൽ, 2019 ഓഗസ്റ്റ് മുതൽ സംസ്ഥാനങ്ങൾക്ക് അത്തരം തുകകളൊന്നും ലഭിച്ചിട്ടില്ലായിരുന്നുവെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button