Latest NewsNewsIndia

പെണ്‍വാണിഭത്തിനായി ആഫ്രിക്കന്‍ സ്ത്രീകളെ ഇന്ത്യയിലേയ്ക്ക് കടത്തുന്നു; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

ഡൽഹി: തലസ്ഥാനമായ ഡൽഹിയിലേയ്ക്ക് പെണ്‍വാണിഭത്തിനായി വിദേശ സ്ത്രീകളെ എത്തിക്കുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്. ബിബിസിയാണ് ന്യൂഡൽഹിയിലെ ആഫ്രിക്കക്കാർക്കിടയിൽ നിലനില്‍ക്കുന്ന പെണ്‍വാണിഭത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്. ദില്ലിയില്‍ താമസിക്കുന്ന ആഫ്രിക്കന്‍ സ്വദേശികളായ യുവാക്കള്‍ക്ക് വേണ്ടിയാണ് ആഫ്രിക്കന്‍ സ്വദേശിനികളായ യുവതികളെ എത്തിക്കുന്നത്. കെനിയ സ്വദേശിനിയായ ഗ്രേസ് എന്ന യുവതിയാണ് പെണ്‍വാണിഭത്തിന്‍റെ വിശദാംശങ്ങള്‍ ബിബിസിയോട് വെളിപ്പെടുത്തിയിത്.

കെനിയയിൽ മകളെ സംരക്ഷിക്കുന്നത് ബുദ്ധിമുട്ടായതോടെയാണ് ഗ്രേസ് എന്ന യുവതി ഏജന്റ് വഴി ഇന്ത്യയിലെത്തിയത്. ഇന്ത്യയിൽ വിനോദ സഞ്ചാരികളെ സ്വീകരിക്കുന്ന ജോലി ഒഴിവുണ്ടെന്ന വാട്സാപ് സന്ദേശത്തിന് ഗ്രേസ് മറുപടി നൽകിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. വലിയ തോതില്‍ പണം ലഭിക്കുമെന്നറിഞ്ഞതോടെ ഗ്രേസ് ഇന്ത്യയിലേക്കു പോകാൻ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യയിലെത്തിയ ശേഷമാണ് എന്താണു ജോലിയെന്നു മനസ്സിലായതെന്ന് ഗ്രേസ് പറയുന്നു.

വിമാനത്താവളത്തിൽനിന്നും ഗ്രേസ് എത്തിച്ചേര്‍ന്നത് ഒരു വേശ്യാലയത്തിലാണ്. ഗോള്‍‍ഡീ എന്നു വിളിക്കുന്ന സ്ത്രീക്കായിരുന്നു ആ വേശ്യാലയത്തിന്‍റെ ചുമതല. യാത്രാച്ചെലവുകൾ വഹിച്ചതും അവരായിരുന്ന് എന്ന് ഗ്രേസ് പറയുന്നു. എന്നാല്‍ യാത്രാച്ചെലവായ 4,000 ഡോളർ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് അവർ ഗ്രസിന്‍റെ പാസ്പോർട്ട് വാങ്ങിവച്ചു. ഇന്ത്യയിലേക്കുള്ള ശരിയായ ടിക്കറ്റ് നിരക്കിന്റെ ഏഴിരട്ടിയായിരുന്നു ഇത്. ഈ കടം തിരിച്ചടയ്ക്കാൻ എനിക്ക് ഒരു വഴി മാത്രമാണ് ഉണ്ടായിരുന്നത് – ഗ്രേസ് പറഞ്ഞു

ഇതുപാലെ ഇന്ത്യയിലേയ്ക്ക് കടത്തപ്പെട്ട നാലു സ്ത്രീകൾക്കൊപ്പം ഒരു മുറിയിലാണ് എട്ടു മാസത്തോളം കഴിഞ്ഞത്. ദിവസവും മുറിയിലേക്ക് പുരുഷന്‍മാര്‍ കടന്നു വരും, ചിലദിവസങ്ങളില്‍ ഹോട്ടല്‍ മുറികളിലേയ്ക്ക് പോകേണ്ടി വരും. എല്ലാ ദിവസവും വൈകുന്നേരം ‘കിച്ചൻസ്’ എന്നറിയപ്പെടുന്ന ചെറുബാറുകളിലേക്ക് കൊണ്ട് പോകുമെന്നും ഗ്രേസ് പറഞ്ഞു.

ഡൽഹിയിലെ ആഫ്രിക്കൻ യുവാക്കൾക്ക് ഉല്ലസിക്കാനായി നിര്‍മിച്ച ചെറു ബാറുകളാണ് ‘കിച്ചന്‍സ്’ എന്ന് അറിയപ്പെടുന്നത്. ലൈംഗികതയ്ക്കായി ആഫ്രിക്കൻ സ്ത്രീകളെയും ഇവിടെ ലഭിക്കും. കിച്ചൻസിലെ ആദ്യകാല അനുഭവങ്ങൾ മറക്കാനാവത്തതാണെന്ന് ഗ്രേസ് പറയുന്നു.

സാധാരണ മാഡമാണു പുതിയതായി വന്ന പെൺകുട്ടിയെ കിച്ചനിലെത്തിക്കുക. എന്നാൽ കൂടെയുണ്ടായിരുന്ന സ്ത്രീകളോടൊപ്പമാണു ഞാൻ പോയത്. അവിടെവച്ചു വാഷ് റൂമിൽ പോയി. ഒരാൾ എന്നെ തടഞ്ഞ് എത്രയാണു റേറ്റെന്ന് ചോദിച്ചു. അതോടെയാണ് കാര്യങ്ങൾ വ്യക്തമായത്. മാര്‍ക്കറ്റിൽ ഉരുളക്കിഴങ്ങ് തിരഞ്ഞടുക്കുന്നതു പോലെയാണ് സ്ത്രീകളെ തിരഞ്ഞെടുക്കുക – ഗ്രേസ് പറഞ്ഞു. 2.70 ലക്ഷം രൂപയാണ് പാസ്പോർട്ട് തിരികെ നൽകുന്നതിനായി ഗോൾഡിക്ക് നൽകേണ്ടി വന്നത്. പല തവണയായി ഗോൾഡിക്കു പണം നൽകി

ഇന്ത്യയിലേക്കു നമ്മളെ എത്തിക്കുന്നവരെ ഇന്ത്യൻ അമ്മയായിട്ടാണു കാണുക. അവരെ കൊണ്ടുവരുന്നവർ അമ്മൂമ്മയാണ്. നമ്മുടെ കൂടെയുള്ള മറ്റു യുവതികൾ സഹോദരികളാകും. ‘തിരിച്ചറിയുന്നതിനുള്ള’ കോഡുകളാണ് ഇതൊക്കെ – ഗ്രേസ് വ്യക്തമാക്കി. ഒരു വർഷത്തോളം കഷ്ടപ്പെട്ട ശേഷമായിരുന്നു ഗ്രേസ് ഗോൾഡിക്കു നല്‍കേണ്ട പണം അത്രയും അടച്ചുതീര്‍ത്തത്. സൗത്ത് ദില്ലിയുടെ സമീപ പ്രദേശങ്ങളിൽ ഇത്തരത്തില്‍ ഏകദേശം 15 കിച്ചനുകളെങ്കിലും പ്രവർത്തിക്കുന്നതായി ബിബിസി നടത്തിയ അന്വേഷണത്തിൽ വ്യക്തമാക്കുന്നു. ഇവിടങ്ങളിലെല്ലാം ശരീരം വിൽക്കാൻ നിർബന്ധിതരാകേണ്ടി വരുന്നത് ആഫ്രിക്കൻ സ്ത്രീകളാണ്.

ഒളിക്യാമറ ഉപയോഗിച്ച് ബിബിസി തുഗ്ലക്കാബാദിൽ നിന്നു പകർത്തിയ വിഡിയോയിൽ പെൺവാണിഭത്തിനു പിന്നില്‍ പ്രവർത്തിക്കുന്ന പ്രധാനിയായ എഡ്ഡി ആഫ്രിക്കക്കാരനാണെന്നു കണ്ടെത്തി. ആഫ്രിക്കക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഒരു സംഘടനയുടെ നേതാവാണ് എഡ്ഡി. വിദേശരാജ്യങ്ങളിൽ നൈജീരിയന്‍ വിദ്യാർഥികളെ സഹായിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം. എന്നാല്‍ സംഘടനയുമായി ബന്ധപ്പെട്ട് യാതൊരു പ്രശ്നവും ശ്രദ്ധയിൽപെട്ടിട്ടില്ല എന്നാണ് ഇന്ത്യയിലെ നൈജീരിയൻ എംബസിയുടെ പ്രതികരണം.

ഗ്രേസ് നല്‍കിയ മുന്നറിയിപ്പിനേ തുടര്‍ന്ന് ഇന്ത്യയിലേക്കു വരാനിരുന്ന ഒരു ആഫ്രിക്കൻ യുവതി രക്ഷപ്പെട്ടിരുന്നു. ഇതറിഞ്ഞ  എഡ്ഡി  അവർക്കു പകരം മറ്റൊരു യുവതിയെ കണ്ടെത്തി നൽകണമെന്ന് ഗ്രേസിനോട് ആവശ്യപ്പെട്ടു. ഗ്രേസിനു വേണ്ടി ജോലി ചെയ്യാൻ മറ്റൊരാള എത്തിച്ചാൽ മതിയെന്നും പിന്നീട് എഡ‍്ഡി ഓഫർ വച്ചു. ഈ സംഭാഷണത്തിന്‍റെ ഫോൺ രേഖകളടക്കം ബിബിസി പുറത്തുവിട്ട റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ തെളിവുകളെല്ലാം നിഷേധിക്കുകയാണ് എഡ്ഡി ബിബിസിയോടു നടത്തിയ പ്രതികരണത്തില്‍. ആഫ്രിക്കന്‍ യുവതികളെ ഇന്ത്യയിലേയ്ക്ക്  കടത്തുന്നതിനെക്കുറിച്ച് യാതൊന്നും അറിയില്ലന്നുമാണ് എഡ്ഡിയുടെ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button