Latest NewsNewsIndia

ഇന്ത്യയുടെ ബ്രഹ്‌മോസ് മിസൈല്‍ പരീക്ഷണം വീണ്ടും വിജയകരം; കരുത്തോടെ രാജ്യം മുന്നേറുന്നു

ബാലസോര്‍: ഇന്ത്യയുടെ ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈല്‍ പരീക്ഷണം വീണ്ടും വിജയകരമായി പൂർത്തിയാക്കി. മിസൈലിന്റെ ലാന്‍ഡ്-അറ്റാക്ക് വേര്‍ഷനാണ് പരീക്ഷിച്ചതെന്നും ലക്ഷ്യം കണ്ടതായും ഡിഫന്‍സ് ആന്‍ഡ് റിസര്‍ച് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) അറിയിച്ചു. ഒഡീഷയിലെ ചാന്ദിപ്പുരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലെ (ഐടിആര്‍) ലോഞ്ച് കോംപ്ലക്‌സ്-3യില്‍ നിന്നും ചൊവ്വയാഴ്ച രാവിലെ 8.30നായിരുന്നു പരീക്ഷണം. മൊബൈല്‍ ഓട്ടണമസ് ലോഞ്ചറില്‍ (എംഎഎല്‍) നിന്നായിരുന്നു വിക്ഷേപണം.

ഹ്രസ്വദൂര മിസൈലാണ് ബ്രഹ്‌മോസ്. ഇന്ത്യ റഷ്യ സംയുക്ത സംരംഭമാണ് ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈല്‍. കരയിലെ ആക്രണങ്ങള്‍ക്കുള്ള ബ്രഹ്‌മോസ് സൂപ്പര്‍സോണിക് മിസൈലിന്റെ മറ്റൊരു പതിപ്പ് ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ വിജയകരമായി ഡിആര്‍ഡിഒ പരീക്ഷിച്ചിരുന്നു. യുദ്ധവിമാനങ്ങള്‍, മുങ്ങിക്കപ്പലുകള്‍, കപ്പലുകള്‍, എന്നിവയ്‌ക്കൊപ്പം കരയില്‍ നിന്നും വിക്ഷേപിക്കാന്‍ കഴിവുള്ളവയാണ് ബ്രഹ്‌മോസ് സൂപ്പര്‍ സോണിക് മിസൈലുകള്‍.

ALSO READ: അതിര്‍ത്തി കടന്ന് ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചാല്‍ ആരെയും വെറുതെ വിടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

ബ്രഹ്‌മോസ് മിസൈലുകള്‍ മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതും ഇന്ത്യയുടെ പരിഗണനിയിലാണ്. ഇന്ത്യയും റഷ്യയുമായി സൗഹൃദബന്ധം പുലര്‍ത്തുന്ന രാജ്യങ്ങള്‍ക്ക് മിസൈല്‍ ലഭ്യമാക്കുന്നത് പരിഗണനയിലുണ്ടെന്ന് ബ്രഹ്‌മോസ് എയ്‌റോസ്‌പേസ് ഡയറക്ടര്‍ ജനറല്‍ സുധീര്‍ കുമാര്‍ മിശ്ര അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button