Latest NewsNews

കുവൈറ്റിനെ നയിക്കാന്‍ ഇനി പുതിയ മന്ത്രിസഭ

കുവൈറ്റ് സിറ്റി: കുവൈറ്റിനെ നയിക്കാന്‍ ഇനി പുതിയ മന്ത്രിസഭ . ഷൈഖ് സബാഹ് അല്‍ ഖാലിദ് ന്റെ നേതൃത്വത്തിലുള്ള 15 അംഗ മന്ത്രിസഭ സത്യ പ്രതിജ്ഞ ചെയ്തു അധികാരമേറ്റു. മൂന്നു വനിതകളെയും രാജ കുടുംബത്തില്‍ നിന്നുള്ള രണ്ടു പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തിയാണു മന്ത്രിസഭ രൂപീകരിച്ചത്. ചരിത്രത്തില്‍ ആദ്യമായി ആഭ്യന്തര മന്ത്രിയുടെ ചുമതല രാജ കുടുംബത്തിനു പുറത്തുള്ള മറ്റൊരാളാകും വഹിക്കുക എന്നതും പുതിയ മന്ത്രിസഭയുടെ പ്രത്യേകതയാണ്.

പ്രവാസികളെ ആശങ്കയിലാഴ്ത്തി കുവൈറ്റ് മന്ത്രിസഭയുടെ തീരുമാനം

നേരത്തെ വിവിധ ആരോപണങ്ങള്‍ നേരിട്ട മന്ത്രിമാരെ മാറ്റി നിര്‍ത്തിയാണു മന്ത്രി സഭ രൂപീകരിച്ചത്. ഷൈഖ് അഹമദ് നാസര്‍ മന്‍സൂര്‍ അല്‍ സബാഹാണു പുതിയ പ്രതിരോധ വകുപ്പ് മന്ത്രി. ഇദ്ദേഹത്തിനു ഉപപ്രധാന മന്ത്രിയുടെ ചുമതലയും നല്‍കി.
കാവല്‍ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയുടെ ചുമതല വഹിച്ചിരുന്ന അനസ് അല്‍ സാലിഹിനു തന്നെയാണു പുതിയ മന്ത്രിസഭയിലും ആഭ്യന്തര മന്ത്രാലയത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്. കേബിനറ്റ് കാര്യങ്ങളുടെ അധിക ചുമതലയും ഇദ്ദേഹത്തിനായിരിക്കും. ഡോ.അഹമദ് അല്‍ നാസര്‍ അല്‍ മുഹമ്മദ് അല്‍ സബാഹിനാണു വിദേശ കാര്യ മന്ത്രാലയത്തിന്റെ ചുമതല. കഴിഞ്ഞ മന്ത്രിസഭയില്‍ ധനകാര്യ മന്ത്രാലയത്തിന്റെ താല്‍ക്കാലിക ചുമതല വഹിച്ച ഏക വനിതാ മന്ത്രിയായ മറിയം അഖീലിനെ ധനകാര്യ മന്ത്രാലയത്തില്‍ കേബിനറ്റ് റാങ്ക് നല്‍കി സ്ഥിരപ്പെടുത്തി.

സാമ്ബത്തിക ആസൂത്രണ വകുപ്പും ഇവര്‍ തന്നെയാകും വഹിക്കുക. ഡോ.ഗദീര്‍ മുഹമ്മദ് അല്‍ അസീരി, റനാ അല്‍ ഫാരിസി എന്നിവരാണു മന്ത്രി സഭയില്‍ കന്നിക്കാരായ മറ്റു വനിതാ മന്ത്രിമാര്‍. ഇവര്‍ക്ക് യഥാക്രമം സാമൂഹിക ക്ഷേമം, പൊതുമരാമത്ത്, പാര്‍പ്പിട കാര്യങ്ങളുടെ ചുമതലയാണു നല്‍കിയത്. കഴിഞ്ഞ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രാലയത്തിന്റെ ചുമതല വഹിച്ച ഡോ. ബാസില്‍ അല്‍ സബാഹിനു തന്നെയാണു ഇത്തവണയും ആരോഗ്യ മന്ത്രാലയത്തിന്റെ ചുമതല.

shortlink

Related Articles

Post Your Comments

Related Articles


Back to top button