Latest NewsNewsKuwait

കുവൈറ്റിൽ ഇനി പാര്‍പ്പിടാനുമതി ലഭിക്കണമെങ്കിൽ ഈ രേഖകൾ നിർബന്ധം

കുവൈറ്റ്: കുവൈറ്റിൽ ആദ്യമായി ജോലിക്ക് എത്തുന്ന പ്രവാസികള്‍ക്ക് പാര്‍പ്പിടാനുമതി ലഭിക്കണമെങ്കില്‍ ഇനി രണ്ട് പൊലീസ് ക്ലിയറന്‍സുകള്‍ നിർബന്ധം. രാജ്യത്തേക്ക് പുതുതായി എത്തുന്ന പ്രവാസികള്‍ ഒരു തരത്തിലുമുള്ള കുറ്റകൃത്യങ്ങളിലും ഏര്‍പ്പെട്ടവരല്ലെന്ന് ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടി. പൊലീസ് ക്ലിയറന്‍സില്‍ ഒരെണ്ണം അവരുടെ രാജ്യത്തുള്ള കുവൈറ്റ് എംബസിയിൽ അറ്റസ്റ്റ് ചെയ്യണമെന്നും നിർദേശമുണ്ട്. രാജ്യത്ത് എത്തുന്നതിന് മൂന്ന് മാസത്തിനുള്ളില്‍ ലഭിച്ച പൊലീസ് ക്ലിയറന്‍സ് ആയിരിക്കണം ഇത്. രണ്ടാമത്തെ ക്ലിയറന്‍സ് കുവൈത്തിലെ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുമാണ് ലഭിക്കേണ്ടത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button