Latest NewsNewsBusinessTechnology

യൂബര്‍ ഈറ്റ്സ് ഇന്ത്യയെ സൊമാറ്റോ ഏറ്റെടുക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്

പ്രമുഖ ഓൺലൈൻ ഭക്ഷ്യ വിതരണ സൈറ്റായ യൂബര്‍ ഈറ്റ്സ് ഇന്ത്യയെ സൊമാറ്റോ ഏറ്റെടുക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഏകദേശം 400 മില്യണ്‍ ഡോളറിന്റെ (ഏകദേശം 2836.5 കോടി രൂപ) ഇടപാടായിരിക്കും നടക്കുക. ഇതുമായി ബന്ധപ്പെട്ട ചർച്ച സൊമാറ്റോ യൂബറുമായി നടത്തി വരികയാണ്. ഇടപാടിന്‍റെ ഭാഗമായി, ആഭ്യന്തര ഭക്ഷ്യ വിതരണ സേവനത്തില്‍ ഗണ്യമായ പങ്ക് ലഭിക്കുന്നതിനായി യൂബര്‍ സൊമാറ്റോയില്‍ 150 മില്യണ്‍ ഡോളര്‍ (ഏകദേശം 1064 കോടി രൂപ) മുതല്‍ ഏകദേശം 200 മില്യണ്‍ ഡോളര്‍ (1418.7 കോടി രൂപ) വരെ രണ്ട് കമ്പനികളും സംയുക്തമായുള്ള കമ്പനിയിൽ നിക്ഷേപം നടത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Also read : ജിയോയുടെ വേഗത കുറയ്ക്കുന്നതിനെ കുറിച്ച് അധികൃതര്‍

എന്നാൽ യൂബര്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല. ഇതു സംബന്ധിച്ചു പ്രതികരിക്കുന്നില്ലെന്നാണ് സോമാറ്റോ ഐഎഎന്‍എസിന് നല്‍കിയ പ്രസ്താവനയിൽ വ്യക്തമാക്കിയത്.കുറച്ചുകാലമായി ഇന്ത്യയിലെ ഭക്ഷ്യ വിതരണ ബിസിനസ്സ് വില്‍ക്കാന്‍ യൂബര്‍ പദ്ധതിയിടുന്നുവെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. ആമസോണ്‍ ഇന്ത്യയില്‍ സ്വന്തമായി ഭക്ഷ്യ വിതരണ വിഭാഗം ആരംഭിക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണെന്ന വാര്‍ത്തകൾ പുറത്തു വന്നതോടെയാണ് സൊമാറ്റോ കച്ചവടത്തിനായി യൂബര്‍ സോമാറ്റോ എന്നിവര്‍ ഒന്നിച്ചാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായി ഇത് മാറും. മുന്നിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button