Latest NewsSaudi ArabiaNewsGulf

സൗദിയില്‍ അറേബ്യയില്‍ കെട്ടിടം തകര്‍ന്നുവീണ് പ്രവാസിയുൾപ്പെടെ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധിപേർക്ക് പരിക്കേറ്റു

റിയാദ് : സൗദി അറേബ്യയിൽ കെട്ടിടം തകര്‍ന്നുവീണ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. റിയാദിലെ അല്‍ മരീഫ സര്‍വകലാശാലയിലെ ഒരു കെട്ടിടമാണ് തകർന്നതെന്ന് സൗദിയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്.13പേർക്ക് പരിക്കേറ്റു.  കെട്ടിടത്തില്‍ കുടുങ്ങിക്കിടന്നവരെ സിവില്‍ ഡിഫന്‍സ് സംഘമെത്തി രക്ഷപെടുത്തി.

Also read : കണ്ണ് പരിശോധനയ്‌ക്കെത്തിയ യുവതിയെ കടന്നുപിടിച്ച് ചുംബിച്ച ഇന്ത്യക്കാരന് ശിക്ഷ വിധിച്ച് ദുബായ് കോടതി

അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് കണ്ടെത്താനും തിരച്ചില്‍ നടത്തി. മരിച്ചവരില്‍ ഒരാള്‍ സൗദി പൗരനും ഒരാള്‍ പ്രവാസിയുമാണെന്ന് സിവില്‍ ഡിഫന്‍സ് പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ കെട്ടിടാവശിഷ്ടങ്ങള്‍ പൂര്‍ണമായി നീക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. അതേസമയം പരിക്കേറ്റ 13 പേരില്‍ 10 പേരെ ആശുപത്രികളില്‍ നിന്ന് ഡിസ്‍ചാര്‍ജ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button