KeralaLatest NewsNews

പന്തീരാങ്കാവ്‌ മാവോയിസ്‌റ്റ്‌ കേസ്‌; എന്‍.ഐ.എ അന്വേഷിക്കും

തിരുവനന്തപുരം: പന്തീരാങ്കാവ്‌ മാവോയിസ്‌റ്റ്‌ കേസ്‌ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കും. അറസ്‌റ്റിലായ അലന്‍ ഷുഹൈബിന്റെയും താഹ ഫസലും റിമാന്‍ഡിലാണ്‌.അട്ടപ്പാടിയില്‍ മാവോയിസ്‌റ്റുകള്‍ കൊല്ലപ്പെട്ട ഏറ്റുമുട്ടലിനു പിന്നാലെയാണ്‌ മാവോയിസ്‌റ്റ്‌ അനുകൂല ലഘുലേഖകള്‍ വിതരണം ചെയ്‌ത അലനും താഹയും അറസ്‌റ്റിലായത്‌. അലന്റെയും താഹയുടെയും മാവോയിസ്‌റ്റ്‌ ബന്ധത്തിനു പോലീസ്‌ തെളിവു നിരത്തുകയും ഇവരുടെ ലാപ്‌ടോപ്പില്‍നിന്നും പെന്‍ഡ്രൈവില്‍നിന്നുമായി ദേശവിരുദ്ധ സ്വഭാവമുള്ള ലേഖനങ്ങളും മാവോയിസ്‌റ്റ്‌ ഭരണഘടനയും മറ്റം കണ്ടെടുത്തതോടെ ഇരുവരെയും സി.പി.എമ്മില്‍നിന്നു പുറത്താക്കി.

Read also: മാവോയിസ്റ്റ് ഭീകരരെ ഭയന്ന് നാടു വിട്ട ആയിരങ്ങൾ തിരികെ വീടുകളിലേക്ക് തിരിച്ചെത്തുന്നു

അതേസമയം ഇവർക്കെതിരെ യു.എ.പി.എ. ചുമത്തിയതിനെ സി.പി.ഐയും സി.പി.എം. പോളിറ്റ്‌ ബ്യൂറോ അംഗങ്ങളായ പ്രകാശ്‌ കാരാട്ടും എം.എ. ബേബിയും അടക്കമുള്ളവര്‍ ചോദ്യംചെയ്‌തിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പോലീസ്‌ നടപടിയെ ന്യായീകരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button