Latest NewsUAENewsGulf

യുഎഇയിൽ തീപിടിത്തം

ഫുജൈറ: യുഎഇയിൽ തീപിടിത്തം. ഫുജൈറയില്‍ അപ്പാര്‍ട്ട്മെന്റിലാണ് തീപിടിത്തമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി 10.48നു വിവരം ലഭിച്ചയുടൻ അഗ്നിശമനസേന സ്ഥലത്ത് എത്തി തീ നിയന്ത്രണവിധേയമാക്കി. 48 അപ്പാര്‍ട്ട്മെന്റുകളില്‍ നിന്ന് 150 കുടുംബങ്ങളെ സിവില്‍ ഡിഫന്‍സ് ഒഴിപ്പിച്ചു.

ഏഴാം നിലയിലുള്ള ഒരു അപ്പാര്‍ട്ട്മെന്റിന്റെ അടുക്കളയിലാണ് തീപിടിത്തമുണ്ടായതെന്നും മറ്റ് മുറികളിലേക്കിത് പടരുകയായിരുന്നുവെന്നും ഫുജൈറ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ കേണല്‍ ഖാലിദ് അല്‍ ഹമൂദി പറഞ്ഞു. അപ്പാര്‍ട്ട്മെന്റുകളിൽ അഗ്നരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കണമെന്നും തീപിടുത്തം തടയുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അധികൃതർ കർശന നിർദേശം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button