
തിരുവനന്തപുരം : മുന്‍ എംപിയും ഡല്‍ഹിയിലെ കേരള സര്‍ക്കാര്‍ പ്രതിനിധിയുമായ ഡോ.എ. സമ്പത്തിന് സ്വന്തം ജില്ലയില്‍ നിന്നും തിരിച്ചടി . ഡോ.എ. സമ്പത്തിനെ സിഐടിയു സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി. എ.സമ്പത്തിനെ കൂടാതെ കല്ലറ മധുവിനേയും സിഐടിയു സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവിലുള്ള സംസ്ഥാന സമിതിയില്‍ നിന്നും ഇവരെ മാത്രമാണ് ഒഴിവാക്കിയിട്ടുള്ളത്.
Read Also : വികസനത്തിന് കേരളത്തിന് റോൾ മോഡലുകൾ ഇല്ല :എ.സമ്പത്ത് എം.പി
ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് സിഐടിയു സംസ്ഥാന സമിതി പുനസംഘടിപ്പിച്ചത്. നിലവില്‍ സിഐടിയു ദേശീയ നിര്‍വാഹക സമിതി അംഗം കൂടിയാണ് എ.സമ്പത്ത്. തിരുവനന്തപുരം ജില്ലയിലെ വിഭാഗീയതയാണ് സമ്പത്തിനെ ഒഴിവാക്കിയതിന് പിന്നിലെന്നാണ് സൂചന
Post Your Comments