Jobs & VacanciesLatest NewsNews

ഐഎസ്ആർഒ പ്രൊപ്പൽഷൻ കോംപ്ലക്‌സില്‍ അപ്രന്റിസ് അവസരം

ഐഎസ്ആർഒയ്ക്ക് കീഴിലുള്ള തമിഴ്നാട് മഹേന്ദ്രഗിരിയിലെ ഐഎസ്ആർഒ പ്രൊപ്പൽഷൻ കോംപ്ലക്‌സിൽ അവസരം. ട്രേഡ്/ ടെക്നീഷ്യന്‍ അപ്രന്റിഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.

ഫിറ്റർ, വെൽഡർ, ഇലക്ട്രീഷ്യൻ, ടർണർ, മെഷിനിസ്റ്റ്, ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്), ഡ്രാഫ്റ്റ്സ്മാൻ (സിവിൽ) ഇലക്ട്രോണിക് മെക്കാനിക്/ മെക്കാനിക് (റേഡിയോ ആൻഡ് ടെലിവിഷൻ), ഇൻസ്ട്രുമെന്റ് മെക്കാനിക്, റഫ്രിജറേഷൻ ആൻഡ് എസി മെക്കാനിക്, മെക്കാനിക് ഡീസൽ, കാർപെന്റർ, ഇൻസ്ട്രുമെന്റ് മെക്കാനിക് (കെമിക്കൽ പ്ലാന്റ്), പിഎഎസ്എഎ/ സിഒപിഎ എന്നിവയാണ് ട്രേഡ് അപ്രന്റിസിലെ വിഭാഗങ്ങൾ.

മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, കെമിക്കൽ, സിവിൽ സിവിൽ എൻജിനീയറിങ്. എന്നിവയാണ് ടെക്നീഷ്യൻ അപ്രന്റിസിലെ വിഭാഗങ്ങൾ. ഒരു വർഷമാണ് പരിശീലനം. രണ്ടിലുമായി ആകെ 179 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തമിഴ്നാട് മഹേന്ദ്രഗിരിയിലെ ഐഎസ്ആർഒ പ്രൊപ്പൽഷൻ കോംപ്ലക്‌സില്‍ ഡിസംബർ 21, ജനുവരി 4 തീയതികളിൽ ഇന്റർവ്യൂ നടത്തും

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : http://www.iprc.gov.in/

shortlink

Related Articles

Post Your Comments

Related Articles


Back to top button