Latest NewsIndiaNews

നടന്‍ സിദ്ധാര്‍ത്ഥും സംഗീതജ്ഞന്‍ ടി എം കൃഷ്ണയും ചെന്നൈയില്‍ അറസ്റ്റില്‍

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധിച്ച നടന്‍ സിദ്ധാര്‍ത്ഥിനെയും സംഗീതജ്ഞന്‍ ടി എം കൃഷ്ണയേയും ചെന്നൈയില്‍ അറസ്റ്റ് ചെയ്തു. ചെന്നൈയിലെ വള്ളുവര്‍കോട്ടത്തുവെച്ചാണ് അറസ്റ്റ് ചെയത്ത്. ഇവര്‍ക്കൊപ്പം 600 പേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചെന്നൈയില്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രക്ഷോഭത്തില്‍ ഇവര്‍ പങ്കെടുത്തിരുന്നു.

പൊലീസിന്റെ വിലക്ക് ലംഘിച്ച് പ്രതിഷേധം സംഘടിപ്പിച്ചുവെന്ന് ആരോപിച്ചാണ് ചെന്നൈ പൊലീസ് കേസെടുത്തിട്ടുള്ളത്. രാജ്യത്തെമ്പാടും പ്രക്ഷോഭം വ്യാപിക്കവെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി ഇന്നലെതന്നെ സിദ്ധാര്‍ഥും ടിഎം കൃഷ്ണയും ഉണ്ടായിരുന്നു. പ്രക്ഷോഭകര്‍ക്കിടയിലേയ്ക്ക് നേരിട്ടെത്തി ഇരുവരും സമരത്തില്‍ പങ്കുചേരുകയായിരുന്നു.

തമിഴ്നാട്ടില്‍ വിദ്യാര്‍ഥികളും സാംസ്‌കാരികപ്രവര്‍ത്തകും ഇന്നും പ്രക്ഷോഭത്തിലാണ്. കമല്‍ ഹാസ്സനും സ്റ്റാലിനും ഉള്‍പ്പെടെ നിരവധി പേരാണ് പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് രംഗത്ത് വന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button