Latest NewsNewsIndiaTechnology

ഔദ്യേഗിക ആവശ്യത്തിനായി സുരക്ഷിതമായ മെസേജിങ് ആപ്ലിക്കേഷന്‍ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

.മെസേജിങ് ആപ്ലിക്കേഷന്‍ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍.  ഔദ്യേഗിക ആവശ്യത്തിന് സുരക്ഷിതമായി ആശയവിനിമയം നടത്തുന്നതിനായി തയാറാക്കുന്ന ആപ്പിന് ഗവണ്‍മെന്റ് ഇന്‍സ്റ്റന്റ് മെസേജിങ് സിസ്റ്റം (GIMS) എന്ന കോഡ് നെയിം ആണ് ഇപ്പോൾ നൽകിയിരിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും, സൈനികര്‍ക്കും മറ്റ് തന്ത്രപ്രധാനമായ സ്ഥാനങ്ങളിലിരിക്കുന്നവര്‍ക്കും വാട്ട്‌സ്ആപ്പ്, ടെലിഗ്രാം പോലുള്ള ആപ്പുകള്‍ക്ക് പകരമായിട്ടാകും ഈ മെസ്സേജിങ് ആപ്പ് അവതരിപ്പിക്കുക.

Also read : അടിമുടിമാറ്റം, കിടിലൻ ലുക്കിൽ പുതിയ ഫസിനോ 125 സിസി ബിഎസ്-6 മോഡൽ വിപണിയിലെത്തിച്ച് യമഹ

വാട്ട്‌സ്ആപ്പ്, ടെലിഗ്രാം പോലുള്ള വിദേശ മെസേജിങ് ആപ്പുകളില്‍ സ്വകാര്യതാ പ്രശ്നങ്ങളുടെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ ഈ നീക്കം. നാഷണല്‍ ഇന്‍ഫോമാറ്റിക്സ് സെന്ററിന്റെ കേരളാ യൂണിറ്റാണ് ഈ ജിംസ് ആപ്പ് വികസിപ്പിച്ചത്.എന്റ് റ്റു എന്റ് എന്‍ക്രിപ്ഷനോടുകൂടി തയാറാക്കിയ ആപ്പിൽ വാട്ട്‌സ്ആപ്പിലെ മിക്ക ഫീച്ചറുകളും ലഭ്യമാകും. ഇന്ത്യയില്‍ നിര്‍മിച്ച സുരക്ഷിതമായ ആപ്പ് എന്ന നിലയിലാണ് അവതരിപ്പിക്കുന്ന ജിംസ് ഐഓഎസിന്റെ 11ാം പതിപ്പിലും അതിന് ശേഷമുള്ള പതിപ്പുകളിലും പ്രവര്‍ത്തിക്കും. ആൻഡ്രോയിഡ് പതിപ്പ് അവതരിപ്പിക്കുമോ എന്ന് വ്യക്തമല്ല. അതേസമയം ജിംസ് കൈകാര്യം ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനും മറ്റും പ്രത്യേകം വെബ് പോര്‍ട്ടലും തയ്യാറാക്കുന്നതായും റിപ്പോർട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button