Latest NewsNewsIndia

ഉത്തരേന്ത്യയില്‍ ഭൂചലനം, പ്രഭവ കേന്ദ്രം അഫ്ഗാനിസ്ഥാൻ

ഉത്തരേന്ത്യയില്‍ ഭൂചലനം അനുഭവപ്പെട്ടു. ജമ്മുകശ്മീരും ഡല്‍ഹിയുമടക്കം ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തിയ പ്രകമ്പനത്തിന്‍റെ പ്രഭവ കേന്ദ്രം അഫ്ഗാനിസ്ഥാനാണ്. പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, എന്നിവിടങ്ങളിൽ ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. എവിടെയും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂചലനത്തെ തുടർന്ന് പരിഭ്രാന്തരായ ആളുകൾ വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും പുറത്തേക്ക് ഇറങ്ങി ഓടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button