Latest NewsNewsIndia

ഡൽഹിയിൽ നിന്നുള്ള വിമാനസർവീസുകൾ റദ്ദാക്കി

ന്യൂഡൽഹി: ഡൽഹിയിൽ നിന്നുള്ള 20 വിമാന സർവീസുകൾ റദ്ദാക്കി. 16 സർവീസുകൾ വൈകുകയും ചെയ്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തെ തുടർന്ന് എൻ‌എച്ച്‌-8 ൽ ക്രൂ ഗതാഗതക്കുരുക്കിൽ കുടുങ്ങിയതിനാലാണ് വിമാനം വൈകിയത്. ഗതാഗത കുരുക്കിൽ കുടുങ്ങിക്കിടക്കുന്ന തങ്ങളുടെ യാത്രക്കാരെ തുടർന്നുള്ള വിമാനങ്ങളിൽ ക്രമീകരിക്കുമെന്ന് വിസ്താര, എയർ ഇന്ത്യ, ഇൻഡിഗോ വിമാനക്കമ്പനികൾ അറിയിച്ചു.

Read also: ഉത്തര്‍പ്രദേശില്‍ ആക്രമണം നടത്തിയ 40 പേര്‍ പിടിയില്‍: പൊതുമുതല്‍ നശിപ്പിച്ചവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന് യോഗി ആദിത്യനാഥ്

വിവിധ വിമാനക്കമ്പനികളുടെ മറ്റു 16 വിമാനങ്ങളും ക്രൂവിന് കൃത്യസമയത്ത് വിമാനത്താവളത്തിലെത്താൻ കഴിയാത്തതിനാൽ വൈകിയതായി എയർപോർട്ട് അധികൃതർ അറിയിച്ചു. ഡൽഹിയിൽ നിന്നുള്ള എട്ട് വിമാനങ്ങൾ 20 മുതൽ 100 മിനിറ്റ് വരെ വൈകിയതായി എയർ ഇന്ത്യ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button