Latest NewsNewsIndia

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം : ബിനോയ്‌ വിശ്വം കസ്റ്റഡിയിൽ

മംഗളൂരു : ബിനോയ്‌ വിശ്വം മംഗളൂരുവിൽ പോലീസ് കസ്റ്റഡിയിൽ. കര്‍ഫ്യൂ ലംഘിച്ച് നഗരത്തിൽ പ്രതിഷേധിക്കാനൊരുങ്ങവേയാണ് ബിനോയ്‌ വിശ്വം എംപിയുൾപ്പെടെയുള്ള സിപിഐ നേതാക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. സി​പി​ഐ ക​ർ​ണാ​ട​ക സം​സ്ഥാ​ന സെ​ക്ര​ട്ട​റി സാ​ത്തി സു​ന്ദ​രേ​ഷും ഉൾപ്പെടുന്നു. സി​പി​ഐ നേ​തൃ​ത്വ​ത്തി​ൽ ലാ​ൽ​ബാ​ഗി​ലാ​യിരുന്നു പ്ര​തി​ഷേ​ധ ന​ട​ത്തി​യ​ത്‌. ​ഇതിന് പോലീസ് അ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു. വി​ല​ക്ക്‌ മ​റി​ക​ട​ന്ന് പ്രതിഷേധിച്ചതോടെ നേ​താ​ക്ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടുക്കുകയായിരുന്നു.

Also read : ‘ഇതൊന്നും മോദിയുടെ മോടി കുറയ്ക്കില്ല’ നിലപാട് തിരുത്തി തിരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജെഡിയു നേതാവുമായ പ്രശാന്ത് കിഷോർ

ബിനോയ്‌ വിശ്വത്തെ കസ്റ്റഡിയിലെടുത്ത സമയത്ത് പത്തിലധികം പേര്‍ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. മംഗളൂരു നഗരത്തിലെ പോലീസ് സ്റ്റേഷനിലേക്ക് ഇവരെ മാറ്റിയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. പോലീസ് സ്റ്റേഷനുള്ളിലാണ് ഉള്ളതെന്നും പത്ത് സിപിഐ പ്രവര്‍ത്തകർ ഒപ്പമുണ്ടെന്നും അദ്ദേഹം പ്രമുഖ മലയാള ചാനലിനോട് ഫോണിലൂടെ പ്രതികരിച്ചു. കൂടുതല്‍ കാര്യങ്ങള്‍ ഫോണിലൂടെ വ്യക്തമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button