Latest NewsSaudi ArabiaNewsGulf

മൂന്ന് ഇന്ത്യക്കാര്‍ ഗൾഫ് രാജ്യത്ത് അറസ്റ്റില്‍

ഖുന്‍ഫുദ: ഇന്ത്യക്കാര്‍ സൗദിയിൽ അറസ്റ്റിൽ. ഖുന്‍ഫഉദക്ക് തെക്ക് ഹുലിയില്‍ വിറക് വില്‍പ്പനയ്ക്കായി മരംമുറിച്ചതിന് മൂന്ന് ഇന്ത്യക്കാരെയാണ് അറസ്റ്റ് ചെയ്തത്. ശൈത്യകാലമായതിനാൽ വിറകിന്‍റെ ആവശ്യം വര്‍ധിച്ചത് മുതലെടുത്ത് വിറകുണ്ടാക്കി വില്‍പ്പന നടത്തുന്നതിനായാണ് ഇവര്‍ മരം മുറിച്ചത്. ഖുന്‍ഫുദ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ഓഫീസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് മരം മുറിക്കുന്ന ഇവരെ കണ്ടെത്തിയത്. ഉടൻ തന്നെ സുരക്ഷാ വകുപ്പുകളെ വിവരമറിയിക്കുകയുമായിരുന്നു.

Also read : ലെബനനില്‍ പുതിയ മന്ത്രിസഭ രൂപീകരിക്കാനായി പ്രസിഡന്റ് മുന്‍ വിദ്യാഭ്യാസ മന്ത്രി ഹസന്‍ ദയബിനെ ക്ഷണിച്ചു

സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്ത ഇന്ത്യക്കാർക്കെതിരെ കേസ് എടുക്കുന്നതിനും ശിക്ഷ പ്രഖ്യാപിക്കുന്നതിനുമായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറും. പരിസ്ഥിതിക്ക് ദോഷകരമായ പ്രവൃത്തികള്‍ ചെയ്യുന്നവരെ കുറിച്ച് സൗദി പൗരന്മാരും വിദേശികളും വിവരം നല്‍കി സഹകരിക്കണമെന്ന് മക്ക പ്രവിശ്യ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ശാഖാ മേധാവി എഞ്ചിനീയര്‍ സഈദ് അല്‍ഗാംദി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button