Latest NewsUAENews

കാണാതായ എട്ടുവയസുകാരനെ മണിക്കൂറുകള്‍ക്കകം കണ്ടെത്തി യുഎഇ പൊലീസ്

അജ്‍മാന്‍: വീട്ടില്‍ നിന്ന് കാണാതായ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ മണിക്കൂറുകള്‍ക്കകം കണ്ടെത്തി യുഎഇ പൊലീസ്. അജ്‍മാനിലെ അല്‍ നുഐമിയയിലായിരുന്നു സംഭവം. ഒറ്റയ്ക്ക് റോഡിലൂടെ നടക്കുന്ന കുട്ടിയെ കണ്ട് ട്രാഫിക് പട്രോള്‍ സംഘം വാഹനം നിര്‍ത്തി എവിടെ പോവുകയാണെന്നും മാതാപിതാക്കള്‍ എവിടെയാണെന്നും ചോദിച്ചെങ്കിലും വ്യക്തമായ മറുപടി പറഞ്ഞില്ല.ഇതോടെ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയാണെന്ന് മനസിലാക്കിയ പൊലീസുകാര്‍, കുട്ടിയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരികയും മാതാപിതാക്കൾക്കായി അന്വേഷണം നടത്തുകയുമായിരുന്നു.

Read also: ചിലപ്പതികാരത്തിലെ കണ്ണകിയെ കൂടുതല്‍ ആസ്വാദകരിലേക്ക് കഥാപ്രസംഗത്തിലൂടെ എത്തിച്ച് ചന്ദന

രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്തി. കുട്ടിയുടെ അച്ഛന്‍ പുറത്തുപോയപ്പോള്‍ വീടിന്റെ വാതില്‍ അടച്ചിരുന്നില്ല. അമ്മ വീട്ടുജോലി ചെയ്യുമ്പോൾ കുട്ടി ആരുടെയും ശ്രദ്ധയില്‍പെടാതെ പുറത്തിറങ്ങുകയായിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു. കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button