Latest NewsNewsGulf

2020 സാമ്പത്തികവർഷത്തെ അജ്മാൻ സർക്കാരിന്റെ പൊതുബജറ്റിന് അംഗീകാരം; 175 കോടി ദിർഹത്തിന്റെ ബജറ്റിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

അജ്മാൻ: അജ്മാൻ 2020 പൊതുബജറ്റിന് സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി അംഗീകാരം നൽകി. 175 കോടി ദിർഹത്തിന്റേതാണ് ബജറ്റ്. അജ്മാൻ വിഷൻ-2021 അനുസരിച്ച് മൂല്യവർധിത പദ്ധതികളും സേവനങ്ങളും ആരംഭിക്കുന്നതിലൂടെ പൗരൻമാർക്കും താമസക്കാർക്കും ഒരുപോലെ മാന്യമായ ജീവിതനിലവാരം ഉറപ്പാക്കുന്നതാണ് പൊതുബജറ്റെന്ന് അജ്മാൻ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് അമ്മർ ബിൻ ഹുമൈദ് അൽ നുഐമി അഭിപ്രായപ്പെട്ടു.

യു.എ.ഇ. വിഷൻ 2021, ദേശീയ അൻഡ, സ്പിരിറ്റ് ഓഫ് യൂണിയൻ എന്നിവയുമായി യോജിച്ച് ഹരിത സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് സഹായിക്കുന്ന സന്തുഷ്ട സമൂഹത്തെയാണ് അജ്മാൻ 2021 ലക്ഷ്യം വെക്കുന്നതെന്ന് ശൈഖ് അമ്മർ ചൂണ്ടിക്കാട്ടി. സാമൂഹിക വികസന സംരംഭങ്ങൾക്ക് 18 ശതമാനം വകയിരുത്തി. 15 ശതമാനം പൊതുജന സുരക്ഷാ കാര്യങ്ങൾക്കായി നീക്കിവെച്ചു.

ALSO READ: ഷാര്‍ജ വഴി ദുബായിലേക്കുള്ള റോഡ് അടയ്ക്കുന്നു; അധികൃതരുടെ അറിയിപ്പിങ്ങനെ

എമിറേറ്റിലെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്താൻ മൊത്തം ബജറ്റിൽനിന്ന് 29 ശതമാനം നീക്കിവെച്ചിട്ടുണ്ട്. ബജറ്റിന്റെ ഒമ്പത് ശതമാനം പരിസ്ഥിതി, സുസ്ഥിര സംരംഭങ്ങൾക്കായും മൂന്ന് ശതമാനം വിനോദ കായികമേഖലാ വികസനത്തിനും ബാക്കി 26 ശതമാനം പൊതുസേവനങ്ങൾക്കുമായി മാറ്റിവെച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button