Latest NewsLife Style

തണുത്ത വെള്ളത്തില്‍ കുളിച്ചാല്‍ പക്ഷാഘാതം : സമൂഹമാധ്യമങ്ങളിലെ ആ വാര്‍ത്തയെ കുറിച്ച് ആരോഗ്യവിദഗ്ദ്ധര്‍

ചൂടുവെള്ളത്തിലാണോ തണുത്ത വെള്ളത്തിലാണോ കുളിക്കേണ്ടതെന്നും അത് ആരോഗ്യത്തെ എങ്ങിനെ ബാധിയ്ക്കുമെന്നും ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു.രാവിലെ തണുത്ത വെള്ളത്തില്‍ കുളിച്ചാല്‍ തലയിലേക്കുള്ള രക്തയോട്ടം കുറഞ്ഞ് പക്ഷാഘാതം പോലുള്ള അടിയന്തിര പ്രശ്‌നങ്ങള്‍ വരാമെന്ന സന്ദേശങ്ങളും പരക്കുന്നുണ്ട്. എന്നാല്‍ തണുത്ത വെള്ളത്തില്‍ കുളിച്ചാല്‍ ഇത്തരം രോഗങ്ങള്‍ വരുമെന്നതിന് ശാസ്ത്രീയ അടിസ്ഥാനമില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഐസ്‌ക്രീം ഹെഡ് ഏക്ക് പോലെ തണുപ്പു മൂലമുള്ള തലവേദന വരാറുള്ളവര്‍ക്ക് തണുത്തവെള്ളത്തില കുളി മൈഗ്രേന്‍ വരുത്തിയേക്കാം. പ്രായമായ, ന്യൂറോപതി പോലുള്ള പ്രശ്‌നങ്ങളുള്ളവരില്‍ രക്തചംക്രമണം കുറയ്ക്കുന്നതു മൂലം കാല്‍ മരവിപ്പ് പോലുള്ള പ്രശ്‌നങ്ങള്‍ വര്‍ധിക്കാം. വാതരോഗമുള്ളവര്‍ക്കും സന്ധിവേദനകളുള്ളവര്‍ക്കും വേദന കൂടാന്‍ തണുപ്പ് ഇടയാക്കാം. ഇവര്‍ക്കെല്ലാം ഇളം ചൂടുവെള്ളത്തിലെ കുളിയാകും ഉത്തമം.

അലര്‍ജി പ്രശ്‌നമുള്ളവര്‍ക്കും ജലദോഷമുള്ളവര്‍ക്കും ചെറുചൂടുവെള്ളത്തിലെ കുളി സുഖപ്രദമായിരിക്കും. മഴക്കാലത്തു കുളിക്കാന്‍ ചൂടുവെള്ളം തന്നെയാണു നല്ലത്. പനി പോലുള്ള രോഗങ്ങള്‍ക്കു ശേഷമുള്ള ആദ്യകുളി തിളച്ചാറിയ വെള്ളത്തിലാക്കാം.

കൊച്ചുകുഞ്ഞുങ്ങളെ കുളിപ്പിക്കാനായി ചൂടുവെള്ളം തയാറാക്കുമ്പോള്‍ ഇതിലേക്കു വീണ്ടും പച്ചവെള്ളം ഒഴിക്കാതിരിക്കുന്നതാണു നല്ലത്. സൂര്യപ്രകാശമേറ്റ് ചൂടായ വെള്ളമാണ് കൂടുതല്‍ നല്ലത്.

ബാത്ടബില്‍ ഇളംചൂടുവെള്ളം നിറച്ച് 20-30 മിനിറ്റ് മുങ്ങിക്കിടക്കുന്ന ന്യൂട്രല്‍ ബാത് ഉറക്കമില്ലായ്മയ്ക്കും ക്ഷീണത്തിനും ശരീരവേദനയ്ക്കും ആശ്വാസം നല്‍കും. ഇളംചൂടുവെള്ളത്തില്‍ ഉപ്പിട്ട് അതില്‍ ഇരിക്കുന്ന സിറ്റ്‌സ് ബാത് യോനീഭാഗത്തെ അണുബാധ തടയാന്‍ സഹായിക്കും.

കഫക്കെട്ട്, ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാണ് നീരാവിയേറ്റുള്ള ആവിക്കുളി. ശരീരത്തിലെ വിഷാംശങ്ങള്‍ വിയര്‍പ്പു വഴി പുറത്തു പോകുന്നതിനാല്‍ ചര്‍മത്തിനും ഇത് ഉത്തമമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button