Latest NewsIndia

പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടവര്‍ക്ക് അഞ്ചര ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച്‌ ഡല്‍ഹി വഖഫ് ബോര്‍ഡ് ചെയർമാനും ആം ആദ്മി എംഎൽഎയുമായ അമാനത്തുള്ള ഖാന്‍

ഉത്തര്‍പ്രദേശില്‍ കൊല്ലപ്പെട്ട 16 പേരുടെ കുടുംബങ്ങള്‍ക്കും മംഗളുരുവില്‍ കൊല്ലപ്പെട്ട 2 പേരുടെ കുടുംബങ്ങള്‍ക്കും സഹായം നല്‍കും.

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിനിടയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചര ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച്‌ ഡല്‍ഹി വഖഫ് ബോര്‍ഡ്. ബോര്‍ഡ് ചെയര്‍മാനും ആം ആദ്മി പാര്‍ട്ടി എം.എല്‍.എയുമായ അമാനത്തുള്ള ഖാന്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.നേരത്തെ ജാമിയ മിലിയ സര്‍വകലാശാലയിലെ  അതിക്രമത്തില്‍ കാഴ്ച നഷ്ടപ്പെട്ട മുഹമ്മദ് മിനാജുദീന്‍ എന്ന വിദ്യാര്‍ത്ഥിക്ക് വഖഫ് ബോര്‍ഡ് അഞ്ച് ലക്ഷം രൂപയും ജോലിയും നല്‍കിയിരുന്നു.

ഉത്തര്‍പ്രദേശില്‍ കൊല്ലപ്പെട്ട 16 പേരുടെ കുടുംബങ്ങള്‍ക്കും മംഗളുരുവില്‍ കൊല്ലപ്പെട്ട 2 പേരുടെ കുടുംബങ്ങള്‍ക്കും സഹായം നല്‍കും. കൊല്ലപ്പെട്ടവരുടെ ജീവത്യാഗം പാഴാകില്ലെന്ന് അമാനത്തുള്ള ഖാന്‍ പറഞ്ഞു. അതേസമയം ഡൽഹിയിലെ പ്രക്ഷോഭ സമയത്തു ബസ് കത്തിച്ച സമയം അമ്മാനത്തുള്ളയെ പ്രക്ഷോഭകാരികളുടെ ഇടയിൽ കണ്ടെന്നുള്ള ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തു വിട്ടിരുന്നു.

പ്രക്ഷോഭ കാരികൾക്ക് എല്ലാ ഒത്താശയും നൽകുന്നത് ആം ആദ്മിയാണെന്നു തെളിയിക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ ഈ പ്രഖ്യാപനമെന്ന ബിജെപി ആരോപിച്ചു. ബസ് കത്തിച്ചത് ഡൽഹി പോലീസാണെന്ന തരത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചതിന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ പേരിൽ പരാതിയും ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button