Latest NewsNewsIndiaInternational

നൈജീരിയന്‍ തീരത്ത് കടല്‍ക്കൊളളക്കാര്‍ തട്ടിക്കൊണ്ടുപോയ എണ്ണക്കപ്പലിലെ 19 ജീവനക്കാരെ മോചിപ്പിച്ചു; രക്ഷപ്പെട്ടവരിൽ ഇന്ത്യക്കാരും

മുംബൈ: നൈജീരിയന്‍ തീരത്ത് കടല്‍ക്കൊളളക്കാര്‍ തട്ടിക്കൊണ്ടുപോയ എണ്ണക്കപ്പലിലെ 19 ജീവനക്കാരെ മോചിപ്പിച്ചു. ഈ മാസം നാലിനാണ് ജീവനക്കാരെ തട്ടിക്കൊണ്ടുപോയത്. എണ്ണക്കപ്പലിലെ 18 ഇന്ത്യക്കാരടക്കം 19 ജീവനക്കാരെയാണ് മോചിപ്പിച്ചത്. നൈജീരിയയിലെ ബോണി ദ്വീപിന് എണ്‍പത് നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് കപ്പല്‍ തട്ടിക്കൊണ്ടുപോയത്.

ALSO READ: ഇന്ത്യയുടെ സഹായത്തോടെ നേപ്പാളില്‍ നിര്‍മ്മിച്ച സായുധ സേനയുടെ സ്കൂള്‍ ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്തു

മോചിപ്പിച്ചവരെ നൈജീരിയന്‍ തലസ്ഥാനമായ അബുജയിലെത്തിച്ചു. ഇവരുടെ യാത്രാരേഖകള്‍ തയ്യാറായതിന് ശേഷമേ മടക്കം സാധ്യമാവൂ. എല്ലാവര്‍ക്കും കുടുംബവുമായി സംസാരിക്കാന്‍ അവസരം നല്‍കി. ഹോങ്കോങ് റജിസ്‌ട്രേഷനുളള വി.എല്‍.സി.സി കോണ്‍സ്റ്റലേഷന്‍ എന്ന കപ്പലിന്റെ മോചന നടപടികള്‍ ഇന്നലെ രാത്രിയാണ് പൂര്‍ത്തിയായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button