Latest NewsIndiaInternational

ഇന്ത്യയുടെ സഹായത്തോടെ നേപ്പാളില്‍ നിര്‍മ്മിച്ച സായുധ സേനയുടെ സ്കൂള്‍ ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്തു

ഇന്ത്യന്‍ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ഡോ.അജയ് കുമാര്‍ ഹോസ്റ്റലിന്‍റെ താക്കോല്‍ ഔദ്യോഗികമായി സ്‌കൂള്‍ അധികൃതര്‍ക്ക് കൈമാറി.

കാഠ്മണ്ഡു: ഇന്ത്യയുടേയും നേപ്പാളിന്റേയും പരസ്പര സഹകരണത്തിനു ശക്തി പകര്‍ന്ന് നേപ്പാളില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍. ഇന്ത്യയുടെ സഹായത്തോടെ പെണ്‍കുട്ടികള്‍ക്കു വേണ്ടി നിര്‍മ്മിച്ച സായുധ സേനയുടെ ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ഡോ.അജയ് കുമാര്‍ ഹോസ്റ്റലിന്‍റെ താക്കോല്‍ ഔദ്യോഗികമായി സ്‌കൂള്‍ അധികൃതര്‍ക്ക് കൈമാറി.

കിര്‍ത്തിപ്പൂര്‍ മേയറായ രമേഷ് മഹാരാജന്‍, ഡെപ്യൂട്ടി മേയറായ സരസ്വതി ഖഡ്ക, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ രാംഷരന്‍ പൗദേല്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.കാഠ്മണ്ഡുവിലെ കിര്‍ത്തിപ്പൂരിലുള്ള സായുധ സേനാ സ്‌കൂളിലാണ് ഹോസ്റ്റല്‍ നിര്‍മ്മിച്ചിരിക്കുന്നത്.32 മുറികളുള്ള ഇരുനില കെട്ടിടമാണ് പെണ്‍കുട്ടികള്‍ക്കായി ഇന്ത്യയുടെ സഹായത്തോടെ നിര്‍മ്മിച്ചു നല്‍കിയിരിക്കുന്നത്.

മംഗളൂരുവിൽ പരിക്ക് പറ്റിയ പ്രതിഷേധക്കാരെ സന്ദർശിക്കാനുള്ള തീരുമാനം യുഡിഎഫ് സംഘം മാറ്റി

ഇതില്‍ ഹോസ്റ്റല്‍ വാര്‍ഡന് മാത്രമായി ഒരു മുറിയും എല്ലാ നിലകളിലും പ്രത്യേകം ശുചി മുറികളും ലഭ്യമാണ്. മികച്ച അടിസ്ഥാന സൗകര്യങ്ങളോട് കൂടിയ ഹോസ്റ്റല്‍ പെണ്‍കുട്ടികള്‍ക്ക് പഠനത്തിന് നല്ല രീതിയില്‍ സൗകര്യമൊരുക്കുമെന്നും നേപ്പാളിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button