Latest NewsIndia

പി.എം. കിസാന്‍ സമ്മാന്‍ നിധി: ഇതുവരെ നേട്ടം കൊയ്തത് 8.45 കോടി പേര്‍; കേരളത്തിലെ കണക്ക് ഇങ്ങനെ

പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ രണ്ട് ഹെക്‌ടറില്‍ താഴെ കൃഷി ഭൂമിയുള്ള 12 കോടി ചെറുകിട-ഇടത്തരം കര്‍ഷകരായിരുന്നു യോഗ്യര്‍.

കൊച്ചി: കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം ആറായിരം രൂപ വീതം നേരിട്ട് ബാങ്ക് അക്കൗണ്ടില്‍ നല്‍കുന്ന പ്രധാനമന്ത്രി (പി.എം)​ കിസാന്‍ സമ്മാന്‍ നിധിയുടെ നേട്ടം കൊയ്‌തത് ഇതിനകം 8.45 കോടി പേര്‍. കഴിഞ്ഞ സാമ്ബത്തിക വര്‍ഷാന്ത്യം,​ കേന്ദ്രസര്‍ക്കാരില്‍ ധനമന്ത്രിയുടെ അധികച്ചുമതലയോടെ ബഡ്‌ജറ്റ് അവതരിപ്പിച്ച പീയുഷ് ഗോയലാണ് പദ്ധതി പ്രഖ്യാപിച്ചത്. കഴിഞ്ഞവര്‍ഷത്തെ ഏക ഗഡുവായി, രണ്ടായിരം രൂപ നേടിയത് 7.94 കോടി കര്‍ഷകരാണ്.നടപ്പുവര്‍ഷത്തെ ആദ്യ ഗഡു (ഓരോ ഗഡുവും 2,​000 രൂപ വീതമാണ്)​ 7.35 കോടി പേര്‍ക്കും രണ്ടാംഗഡു 5.81 കോടിപ്പേര്‍ക്കും മൂന്നുംഗഡു 2.73 കോടി പേര്‍ക്കും ലഭിച്ചു.

ഉത്തര്‍ പ്രദേശില്‍ നിന്നാണ് ഏറ്രവുമധികം പേര്‍ പദ്ധതിയില്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളത്. കഴിഞ്ഞവര്‍ഷത്തെ ഏക ഗഡുവായ 2,​000 രൂപ,​ ഉത്തര്‍പ്രദേശിലെ 1.92 കോടി കര്‍ഷകരാണ് നേടിയത്. ആന്ധ്രപ്രദേശ്,​ ഗുജറാത്ത്,​ മഹാരാഷ്‌ട്ര,​ മദ്ധ്യപ്രദേശ്,​ രാജസ്ഥാന്‍,​ തമിഴ്‌നാട്,​ തെലങ്കാന എന്നിവയാണ് യഥാക്രമം ഉത്തര്‍പ്രദേശിന് തൊട്ടുപിന്നാലെയുള്ളത്. കേരളത്തില്‍ നിന്ന് ആദ്യഘട്ട തുക നേടിയത് 27.76 ലക്ഷം പേരാണ്. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ രണ്ട് ഹെക്‌ടറില്‍ താഴെ കൃഷി ഭൂമിയുള്ള 12 കോടി ചെറുകിട-ഇടത്തരം കര്‍ഷകരായിരുന്നു യോഗ്യര്‍.

വീണ്ടും അധികാരത്തിലേറിയ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ കാബിനറ്റ് യോഗം ഈ പദ്ധതിയുടെ ആനുകൂല്യം കൂടുതല്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ തീരുമാനിച്ചിരുന്നു. ഭൂപരിധി നിബന്ധന ഒഴിവാക്കിയതോടെ,​ ആനുകൂല്യത്തിന് അര്‍ഹരായ കര്‍ഷകരുടെ എണ്ണം 14.5 കോടിയായി ഉയര്‍ന്നു.പി.എം. കിസാന്‍ പദ്ധതിക്കായി മൊത്തം 75,000 കോടി രൂപയുടെ ചെലവാണ് കേന്ദ്രസര്‍ക്കാര്‍ ആദ്യം വിലയിരുത്തിയത്. പദ്ധതിയുടെ പ്രയോജനം അധികമായി രണ്ടുകോടിയിലേറെ കര്‍ഷകര്‍ക്ക് കൂടി ലഭ്യമാക്കുന്നതോടെ നടപ്പുവര്‍ഷം ചെലവ് 87,217.50 കോടി രൂപ കവിയുമെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമ്ബായാണ് പി.എം. കിസാന്‍ പദ്ധതി കേന്ദ്രം പ്രഖ്യാപിച്ചത്. നബാര്‍ഡിന്റെ സര്‍വേ പ്രകാരം ഇന്ത്യയിലെ കര്‍ഷക കുടുംബങ്ങളുടെ പ്രതിവര്‍ഷ ശരാശരി സേവിംഗ്സ് 9,​657 രൂപയാണ്. കിസാന്‍ സമ്മാന്‍ നിധി പ്രകാരമുള്ള 6,​000 രൂപ ഇവര്‍ക്ക് വലിയ ആശ്വാസമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button