Latest NewsLife Style

ആരോഗ്യം കാക്കാന്‍ കറുത്ത ഉപ്പ്

കറുത്ത ഉപ്പിനെ കുറിച്ച് കേട്ടിട്ടുണ്ടോ . കാല നമക് എന്നറിയപ്പെടുന്ന ഈ ഉപ്പ് പല ഇന്ത്യന്‍ വിഭവങ്ങളിലും ചേര്‍ക്കുന്ന ഒന്നാണ് . രുചിയില്‍ തന്നെയാണ് ബ്ലാക്ക് സാള്‍ട്ടും വെളുത്ത സാള്‍ട്ടും തമ്മില്‍ വ്യത്യാസം. ബ്ലാക്ക് സാള്‍ട്ടില്‍ സോഡിയം കുറഞ്ഞ അളവിലാണ് ഉള്ളത്. രക്തസമ്മര്‍ദം ഉള്ളവര്‍ക്ക് ഏറ്റവും നല്ലത് ബ്ലാക്ക് സാള്‍ട്ട് തന്നെയാണ്. മാത്രമല്ല സാധാരണ ഉപ്പു പോലെ ഒരുപാട് പ്രോസ്സസുകളില്‍ കൂടിയല്ല ബ്ലാക്ക് സാള്‍ട്ട് നിര്‍മിക്കുന്നത് .

ഹെര്‍ബുകള്‍, സീഡ്‌സ്, സ്‌പൈസസുകള്‍ എന്നിവ ചേര്‍ന്നതാണ് ബ്ലാക്ക് സാള്‍ട്ട്. സോഡിയം ക്ലോറൈഡ്, സോഡിയം സള്‍ഫേറ്റ്, സോഡിയം ബൈ സള്‍ഫേറ്റ് എന്നിവയില്‍ നിന്നും ഇന്ന് ബ്ലാക്ക് സാള്‍ട്ട് നിര്‍മിക്കുന്നുണ്ട്. ബ്ലാക്ക് ലാവ സാള്‍ട്ട് അഗ്‌നിപര്‍വതങ്ങളില്‍ നിന്നാണ് എടുക്കുക. സീ സാള്‍ട്ട്, ആക്ടിവേറ്റ് ചാര്‍ക്കോള്‍ എന്നിവയില്‍ നിന്നും ഇന്ന് ഇവ ഉത്പാദിപ്പിക്കുന്നുണ്ട്.

ആദ്യ കാലങ്ങളില്‍ നിരവധി ആയുര്‍വേദ മരുന്നുകളിലും ഇത് ഉപയോഗിച്ചിരുന്നു . ഹിമാലയന്‍ ബ്ലാക്ക് സാള്‍ട്ട് , ബ്ലാക്ക് ലാവ സാള്‍ട്ട് , ബ്ലാക്ക് റിച്വല്‍ സാള്‍ട്ട് എന്നിങ്ങനെ നിരവധി ബ്ലാക്ക് സാള്‍ട്ടുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button