KeralaLatest NewsNews

‘രാജേന്ദ്രമൈതാനത്തു നിന്നും ഫോർട്ടു കൊച്ചി വാസ്കോ സ്ക്വയറിലേക്ക്, അവിടെ പാട്ടും പറച്ചിലും ഒക്കെയുണ്ട്, രാത്രിയിൽ ഞാൻ പോകുന്നുണ്ട്. നിങ്ങളും വരണം’, പൗരത്വ നിയമത്തിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കാൻ ഷെയിൻ നിഗവും

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധവുമായി സാസ്കാരിക കേരളം. രാജേന്ദ്ര മൈതാനിയും, ഫോർട്ട് കൊച്ചിയും പ്രതിഷേധ പ്രകടനങ്ങൾക്ക് വേദിയാകും. പിന്തുണയുമായി യുവ താരം ഷെയിൻ നിഗവും. താരം ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ഇങ്ങനെയാണ്.

വളരെ സങ്കടകരമായ ഒരു അവസ്ഥയാണ് ഇപ്പോ നമ്മുടേത്. ഇന്ത്യയിലെല്ലായിടത്തും നാളെയുടെ വാഗ്ദാനമായ വിദ്യാർഥികൾ തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ടി വരുന്ന അവസ്ഥ. നമ്മുടെ സ്വന്തം രാജ്യത്ത് നാളെ നമ്മൾ രണ്ടാംകിട പൌരന്മാരാവുന്നു എന്നു പറയുമ്പോ, പിന്നെ എന്താ ചെയ്യുക? വളരെ ചെറിയ ഒരു കൂട്ടം ആൾക്കാരുടെ രാഷ്ട്രീയ അജണ്ടയാണ് ഇവിടെ നാട്ടുകാരെ മതത്തിന്റെ പേരിൽ തമ്മിൽ ഭിന്നിപ്പിക്കുക എന്നുള്ളത്. ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്ന ഒന്നല്ല. പക്ഷെ ഒരുപാട് ആളുകൾ യംഗ്സ്റ്റേഴ്സും മുതിർന്നവരും എല്ലാ വിഭാഗത്തിലും പെട്ട ആളുകൾ ശക്തമായി ഇതിനെതിരെ പ്രതിഷേധിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ മനുഷ്യത്വം നശിച്ചിട്ടില്ല എന്നു നമുക്ക് ഒരു പ്രതീക്ഷയും ഉണ്ട്. എന്തായാലും ഇന്ന് ഡിസംബർ 23ആം തീയതി തിങ്കളാഴ്ച എറണാകുളത്തു നിന്നു കൊച്ചിയിലേക്ക് എല്ലാവരും ചേർന്ന് ഒരു വലിയ മാർച്ച് നടത്തുവാണ്. 3 മണിക്ക് രാജേന്ദ്രമൈതാനത്തുനിന്നു തുടങ്ങും. രാത്രി ഫോർട്ടുകൊച്ചിയിൽ മ്യൂസിക്കും ഒക്കെയായി ഒരു വലിയ പരിപാടിയും ഉണ്ട്. ഞാൻ പോകുന്നുണ്ട്. നിങ്ങളും വരണം. സുഹൃത്തിക്കളെയും കൂട്ടി വരണം.
ഒറ്റക്കല്ല, ഒറ്റക്കെട്ട്.  ഫ്രണ്ട്സിനെയും കൂട്ടി വരണം.

 

https://www.facebook.com/ShaneNigamOfficial/posts/446738629357001?__xts__%5B0%5D=68.ARC1rsEG4NTnN3ksNKmOSUNX23_A9fLrtWymmg3LgTTdnU471d5sWqGf2EIy8LilWQIors0QQT7LQguESXLDLfVlF5E0CtAagEnzVWrqVCZnC0SgwB4BHBTJUpPNMSDYasY8b_ZFILFqJDcpLstUbX1f8g1mWZPGISO5CQSP2wOFSB9LO9ZK_fyNZXxhAR2ZmgYqAgsjoCYjkdEKqE0T_lzQfHtF0V51brnwHv2s8MkP0Ge5sG1z3k1N3U-ztTvM49UGEc88dDseKTVQKTn-YDsMguG_445PTi3z72u4Ijq62TgZB9esVkJojE6bYo2sEgfG1HFLwR-sekzeLJ8&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button