Latest NewsSaudi ArabiaNewsGulf

സൗദിയിൽ ബാങ്കിൽ ഇടപാട് നടത്തി പുറത്തിറങ്ങുന്നവരെ പിന്തുടർന്ന് കൊള്ളയടിച്ചിരുന്ന വിദേശികൾ പിടിയിൽ

റിയാദ് : സൗദിയിൽ ബാങ്കിൽ ഇടപാട് നടത്തി പുറത്തിറങ്ങുന്നവരെ പിന്തുടർന്ന് കൊള്ളയടിച്ചിരുന്ന വിദേശികൾ പിടിയിൽ. അഞ്ചംഗ എത്യോപ്യൻ സംഘത്തെയാണ് റിയാദ് പോലീസ് അറസ്റ്റ് ചെയ്തത്. ബാങ്കുകൾക്ക് സമീപം നിരീക്ഷണം നടത്തി പണവുമായി പുറത്തിറങ്ങുന്നവരെ കൊള്ളയടിക്കുന്നതായിരുന്നു ഇവരുടെ രീതി.

സംഘത്തെകുറിച്ച് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് നിരീക്ഷണം ശക്തമാക്കുകയും തെളിവുകളുടെ അടിസ്ഥാനത്തിൽ അഞ്ചംഗ സംഘത്തെ പിടികൂടുകയായിരുന്നുവെന്നും റിയാദ് പോലീസ് വ്യക്താവ് ലെഫ്. കേണൽ ശാക്കിർ സുലൈമാൻ അൽ തുവൈജരി അറിയിച്ചു.

Also read : മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകം; 5 പ്രതികൾക്ക് വധശിക്ഷ

രാജ്യത്ത് നിയമലംഘകകരായി കഴിഞ്ഞിരുന്നവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ലക്ഷം റിയാലും, പണം തട്ടാനായി ഉപയോഗിച്ചിരുന്ന ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. 3,61,000 റിയാൽ തട്ടിയെടുക്കാനുള്ള ശ്രമം വിഫലമായി. സമാനമായ അഞ്ചു കുറ്റകൃത്യങ്ങൾ ഇവർ ചെയ്തതായും നിയമ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് ഇവരെ കൈമാറിയതായി പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button