Latest NewsIndiaNews

പൗരത്വ ബിൽ: നിയമത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിജെപി നടത്തിയ മെഗാറാലിയിൽ മുങ്ങി കൊൽക്കത്ത നഗരം; പതിനായിരങ്ങൾ പങ്കെടുത്തപ്പോൾ കണ്ണു തള്ളി മമത

കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിജെപി നടത്തിയ മെഗാറാലിയിൽ മുങ്ങി കൊൽക്കത്ത നഗരം. ഹൂഗ്ലീ നദീ തീരത്ത് പതിനായിരങ്ങൾ ആണ് അണിനിരന്നത്. തങ്ങൾ എന്നും രാഷ്ട്രത്തിനൊപ്പമാണ് , രാഷ്ട്രവിരുദ്ധതയ്ക്ക് ഈ മണ്ണിൽ സ്ഥാനമില്ല എന്ന മുദ്യാവാക്യമുയർത്തിയായിരുന്നു റാലി. പാർട്ടി വർക്കിംഗ് പ്രസിഡന്റ് ജെപി നദ്ദയുടെ നേതൃത്വത്തിലാണ് റാലി നടന്നത്.

പൗരത്വ നിയമത്തെ എതിർക്കാനെന്ന പേരിൽ മമത ബാനർജിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് അഴിച്ചുവിടുന്ന അക്രമങ്ങളെ എതിർത്താണ് റാലി സംഘടിപ്പിച്ചത്. പശ്ചിമ ബംഗാളിൽ സിഎഎ യും എൻ‌ആർ‌സിയും നടപ്പാക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജിയും പ്രസ്താവിച്ചിരുന്നു. ഇതിന്റെ പേരിൽ കലാപകാരികളെ തെരുവിലിറക്കുകയും ട്രെയിനുകൾക്ക് തീയിടുകയും പൊതു സ്വത്ത് നശിപ്പിക്കുകയും ചെയ്തതോടെ ബംഗാളും അക്രമത്തിന് സാക്ഷ്യം വഹിച്ചു.

ALSO READ: യുദ്ധം ജയിക്കാൻ കഴിയാത്തവർ രാജ്യത്തിന്റെ ഐക്യം തകർക്കാൻ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി

അതേസമയം, ബംഗാൾ ജനത എന്നും രാജ്യത്തോടൊപ്പമാണെന്നതിന്റെ തെളിവായിരുന്നു ബിജെപി റാലിയിൽ പങ്കെടുക്കാനെത്തിയ ആയിരങ്ങൾ .കഴിഞ്ഞ ദിവസം ഡൽഹിയിലെ രാം ലീല മൈതാനിയിൽ നടന്ന പ്രസംഗത്തിൽ നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ സവിശേഷതയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓർമ്മിപ്പിച്ചിരുന്നു . പ്രധാനമന്ത്രിയുടെ ഓരോ വാക്കിലും ജനങ്ങള്‍ മോദി മോദി എന്നാര്‍ത്തു വിളിച്ച് രാംലീലാ മൈതാനിയെ ഇളക്കിമറിക്കുന്ന കാഴ്ചയായിരുന്നു കാണാന്‍ കഴിഞ്ഞത്. സിഎ എ യ്ക്കെതിരെ മുഖ്യമന്ത്രി മമത ബാനർജി തെറ്റായ പ്രചാരണങ്ങൾ നടത്തുന്നതായും മോദി ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button