Latest NewsIndiaNewsInternational

ഇന്ത്യയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഗീത ഗോപിനാഥ്

ന്യുഡൽഹി: സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ രൂക്ഷമായി ബാധിച്ചതായി ഐഎംഎഫ് വിലയിരുത്തൽ പുറത്ത് വന്നതിന് പിന്നാലെ മോദിയും ഗീതാ ഗോപിനാഥും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ സമ്പദ് വ്യവസ്ഥ നേരിടുന്ന തകർച്ച ആഗോള വിപണിയെ ബാധിക്കുന്നതായും ഐഎംഎഫ് നിരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഐഎംഎഫ്  മുഖ്യസാമ്പത്തിക വിദഗ്ധ കൂടിയായ ഗീതാ ഗോപിനാഥുമായി മോദി ചർച്ച നടത്തിയത്.

ഇന്ത്യയുടെ സാമ്പത്തികപ്രതിസന്ധിക്ക് കാരണം പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നതിൽ ഉണ്ടാകുന്ന പാളിച്ചകളാണെന്ന് ഐഎംഎഫ് മുഖ്യസാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഐസിസിഐ യുടെ 92ആം വാര്‍ഷികസമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയാണ് അവർ സാമ്പത്തികപ്രതിസന്ധിയുടെ കാരണങ്ങള്‍ വിശദീകരിച്ചത്.

നയങ്ങള്‍ നടപ്പിലാക്കുന്നതിലെ കെടുകാര്യസ്ഥത രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങളിലൊന്നാണ്. പരിഷ്കാരങ്ങള്‍ ഏറ്റെടുക്കുന്നത് പോലെ തന്നെ പ്രധാനമാണ് അത് ലക്ഷ്യത്തിലെത്തിക്കുന്നതും. എന്നാല്‍ ഇതില്‍ പലപ്പോഴും പാളിച്ചകള്‍ സംഭവിക്കുന്നുവെന്ന് ഗീതാഗോപിനാഥ് വ്യക്തമാക്കി. സമ്പദ്ഘടനയെ ചിട്ടപ്പെടുത്തുന്നതില്‍ ജിഎസ്ടിക്കും നിര്‍ണായക സ്ഥാനമുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button