Latest NewsKeralaIndia

വീണ്ടും ആഘോഷമായി ഒരു ക്രിസ്തുമസ് കൂടി, ബെത്‌ലഹേമിലെ കാലിത്തൊഴുത്തിൽ പിറന്ന ദൈവം, ഏവരെയും അത്ഭുതപ്പെടുത്തുന്ന അഞ്ച് ക്രിസ്തുമസ് ഐതിഹ്യങ്ങള്‍ ഇതാ

ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട മിക്ക അനുഷ്ഠാനങ്ങളും ജർമ്മനിയിൽ നിന്ന് വന്നതാണെന്ന് പൊതുവേ കരുതപ്പെടുന്നു. ക്രിസ്തുമസ് മരം, പരസ്പരം സമ്മാനങ്ങൾ കൈമാറൽ എന്നിവ ഉദാഹരണം.

ലോകമെമ്പാടും വിശ്വാസിയും അവിശ്വാസിയും ഒരുമിച്ച്‌ ആഘോഷിക്കുന്ന ഒന്നാണ് ക്രിസ്മസ്. ദയ, മാപ്പു കൊടുക്കല്‍, പാവങ്ങളെ സഹായിക്കല്‍ എന്നിവയ്ക്കുള്ള ആഹ്ലാദകരമായ അവസരം. സ്ത്രീകളും പുരുഷന്‍മാരും അടച്ചിട്ടിരിക്കുന്ന തങ്ങളുടെ മനസ്സിനെ യാതൊരു മറയുമില്ലാതെ തുറക്കുന്ന വര്‍ഷത്തിലെ കുറച്ചു ദിവസങ്ങള്‍.നസ്രത്തില്‍ നിന്നും പൂര്‍ണഗര്‍ഭിണിയായ മേരിയേയും കൂട്ടി ജോസഫ് ബത്‌ലഹേമിലേക്കു പുറപ്പെട്ടു. യാത്രയുടെ അവസാനം പേറ്റുനോവനുഭവപ്പെട്ട മേരിക്കായി ഒരുക്കപ്പെട്ടത് പുല്‍ത്തൊഴുത്തായിരുന്നു. ഒടുവില്‍ പുല്‍ത്തൊട്ടിയില്‍ ഉണ്ണിയേശു പിറന്നു. ക്രിസ്തുവിന്റെ ജനനത്തെപ്പറ്റിയുള്ള മറ്റൊരു വിവരണം മത്തായിയുടെ സുവിശേഷത്തിലും കാണാം. യേശുവിന്റെ ജനനം സകല ദേശങ്ങളിലും മാറ്റമുണ്ടാക്കി എന്നാണ് സൂചന.

ക്രിസ്തുമസ്സിന്റെ ആചാരാനുഷ്ഠാനങ്ങളും ആഘോഷരീതികളും ദേശങ്ങൾക്കും കാലഘട്ടങ്ങൾക്കുമനുസരിച്ച്‌ വ്യത്യസ്തമാണ്‌. തികച്ചും മതപരമായ ആഘോഷങ്ങളേക്കാൾ മതേതരമായ രീതികൾക്കാണ്‌ ഇന്ന് മിക്ക രാജ്യങ്ങളിലും പ്രാമുഖ്യം കാണുന്നത്‌. ഏതായാലും ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട മിക്ക അനുഷ്ഠാനങ്ങളും ജർമ്മനിയിൽ നിന്ന് വന്നതാണെന്ന് പൊതുവേ കരുതപ്പെടുന്നു. ക്രിസ്തുമസ് മരം, പരസ്പരം സമ്മാനങ്ങൾ കൈമാറൽ എന്നിവ ഉദാഹരണം.

ജർമ്മനിയിൽ ക്രിസ്തുമതം പ്രചരിക്കുന്നതിനുമുൻപ്‌ നിലവിലുണ്ടായിരുന്ന യൂൽ എന്ന ശൈത്യകാല വിശേഷദിനത്തിലെ ആചാരങ്ങളാണ്‌ പിന്നീട്‌ ക്രിസ്തുമസ്സിലേക്കും അനുരൂപണം ചെയ്തത്‌.ക്രിസ്തുവിന്റെ ജനനത്തെ സംബന്ധിച്ചുള്ള വിവരണങ്ങൾ സുവിശേഷങ്ങൾ അടിസ്ഥാനമാക്കി നൂറ്റാണ്ടുകളായി പ്രചരിച്ചവയാണ്‌. മത്തായി, ലൂക്കാ എന്നിവരുടെ സുവിശേഷങ്ങളാണ്‌ മിക്ക കഥകൾക്കും ആധാരം. ലൂക്കായുടെ സുവിശേഷത്തിൽ ക്രിസ്തുവിന്റെ ജനനത്തെപ്പറ്റിയുള്ള വിവരണം ഇങ്ങനെയാണ്‌:

കന്യകയായ മേരി പരിശുദ്ധാത്മാവിനാൽ ഗർഭവതിയായതായി മാലാഖ അറിയിക്കുന്നു. മേരിയുടെ പ്രസവസമയമടുത്ത നാളുകളിലാണ്‌ റോമാ ചക്രവർത്തി അഗസ്റ്റസിന്റെ സ്ഥിതിവിവരക്കണക്കെടുപ്പ്‌ തുടങ്ങിയത്‌. ഇതുപ്രകാരം സെൻസസിൽ പേരുചേർക്കാൻ നസ്രത്തിൽ നിന്നും ജോസഫ്‌ പൂർണ്ണ ഗർഭിണിയായ മേരിയേയും കൂട്ടി തന്റെ പൂർവ്വികദേശമായ ബെത്‌ലഹേമിലേക്കു പുറപ്പെട്ടു. യാത്രയുടെ അവസാനം പേറ്റുനോവനുഭവപ്പെട്ടു തുടങ്ങിയ മേരിക്കായി ഒരു സത്രം കണ്ടെത്താനായില്ല.

ഒടുവിൽ ഒരു പുൽത്തൊട്ടിയിൽ യേശുക്രിസ്തു പിറന്നു. ദാവീദ്‌ രാജാവിന്റെ പിൻതലമുറയിൽപ്പെട്ടവനാണ്‌ ജോസഫ്‌. യൂദയാ രാജ്യത്തെ ബെത്‌ലഹേമിൽ യേശു പിറന്നു എന്ന സൂചനയിലൂടെ, ക്രിസ്തുവിന്റെ ജനനം പ്രവചനങ്ങളുടെ പൂർത്തീകരണമാണെന്നു തെളിയിക്കാനാണ്‌ സുവിശേഷകൻ ശ്രമിക്കുന്നത്‌.

ക്രിസ്തുവിന്റെ ജനനത്തെപ്പറ്റിയുള്ള മറ്റൊരു വിവരണം മത്തായിയുടെ സുവിശേഷത്തിലും കാണാം. ലൂക്കായുടേതിൽ നിന്നും വ്യത്യസ്തമായി ക്രിസ്തുവിന്റെ ജനനം മുൻകൂട്ടിയറിഞ്ഞ്‌ നക്ഷത്രം കാട്ടിയ വഴിയിലൂടെ കിഴക്കുദേശത്തു നിന്നെത്തുന്ന ജ്ഞാനികളെ മത്തായി അവതരിപ്പിക്കുന്നുണ്ട്‌. യേശുവിന്റെ ജനനം സകലദേശങ്ങളിലും മാറ്റങ്ങളുണ്ടാക്കി എന്ന സൂചനയാണ്‌ ഈ വിവരണങ്ങൾകൊണ്ടുദ്ദേശിക്കുന്നത്‌. ക്രിസ്തുവിന്റെ ജനനമറിഞ്ഞ്‌ ദൂരദേശത്തു നിന്നെത്തിയവർ ചില കഥകളിൽ രാജാക്കന്മാരാണ്‌ (പൂജരാജാക്കന്മാർ). പൊന്ന്, മീറ, കുന്തിരിക്കം എന്നിവ യേശുവിനായി ഇവർ കാഴ്ചവച്ചുവെന്നാണ്‌ വിവരണങ്ങളിലെ സൂചന. ഇതിനെ അടിസ്ഥാനമാക്കി ജ്ഞാനികൾ വന്നത്‌ അറേബ്യയിൽ നിന്നോ, പേർഷ്യയിൽ നിന്നോ ആയിരിക്കാമെന്ന് ഒരു വാദമുണ്ട്‌.

അതേസമയം ഈ അഞ്ചു ഐതീഹ്യങ്ങൾ പ്രധാനമാണ്.

1)സാന്റ വലിയ നരച്ച താടുയുള്ള കൊഴുത്തുരുണ്ടയാള്‍

സാന്റയെക്കുറിച്ചുള്ള നമ്മുടെ പരിചിതമായ സങ്കല്പം ഇതാണ്. എന്തായാലു് സാന്റയെക്കുറിച്ചുള്ള യഥാര്‍ത്ഥ വിവരണം നമുക്ക് കിട്ടില്ല. സാന്റയെക്കുറിച്ചുള്ള കഥകളില്‍ മുഖ്യം നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഡാംറെ ബിഷപ്പ് സെന്റ് നിക്കുമായി ബന്ധപ്പെട്ടതാണ്. കുട്ടികളെ ഇഷ്ടപ്പെട്ടിരുന്ന അവര്‍ക്ക് കളിപ്പാട്ടങ്ങള്‍ സമ്മാനച്ചിരുന്ന പുറത്ത് വലിയ ചാക്കുമിട്ട് സഞ്ചരിച്ചിരുന്ന ഒരാള്‍. പിന്നീട് എഴുത്തുകാര്‍ ചിമ്മിണിയുമായി വീടുകള്‍ കയറിയിറങ്ങുന്ന സാന്റയെ സൃഷ്ടിച്ചു. തടിയില്ലാത്ത താടിയില്ലാത്ത സാന്റയെപ്പറ്റി പറഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും.

2)ക്രിസ്മസ് ട്രീ എളുപ്പത്തില്‍ തീ പിടിക്കും

നമ്മളില്‍ പലരും കരുതുന്നത് ക്രിസ്തുമസ് ട്രീ എളുപ്പത്തില്‍ തീ പിടിക്കുന്നതാണെന്നും അതിന് വേണ്ടിയുള്ളതുമാണെന്നുമാണ്. എന്നാല്‍ ഇത് ശരിയല്ല. ശരിയാണെങ്കിലും തെറ്റായാലും ക്രിസ്മസ് മരം മറ്റു മരങ്ങളെപ്പോലെ ഒരു മരം മാത്രമാണ് തീയൊന്നും പിടിക്കാത്തത്. വ്യാജ മരങ്ങളുടെ കാര്യത്തില്‍ തെറ്റായി വൈദ്യുതബന്ധം നല്‍കുന്നതാണ് തീ പിടിക്കാന്‍ കാരണം

3)ക്രിസ്മതുമസ് ഈസ്റ്ററിനെ മറികടക്കുന്നു

ക്രിസ്തുമസ് കഥകള്‍ ക്രിസ്തമുസിന്റെ പ്രധാന്യത്തെക്കുറിച്ച് പറയുമ്പോള്‍ ക്രിസ്ത്യന്‍ കലണ്ടര്‍ പറയുന്നത് മറ്റൊരു കഥയാണ്. ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പായ ഈസ്റ്റര്‍ ദിവസമാണ് ക്രിസ്ത്യന്‍ സമൂഹം കൂടുതല്‍ ആഘോഷിക്കുന്നത്

4)ആശംസാ കാര്‍ഡുകള്‍ അയക്കുന്ന പാരമ്പര്യം

ക്രിസ്തുമസിന് നിങ്ങള്‍ വീട്ടില്‍ നിന്നും അകലെയാണെങ്കിലും പ്രിയപ്പെട്ടവര്‍ക്ക് ആശംസാകാര്‍ഡ് അയക്കാന്‍ മറക്കാറില്ല. പലര്‍ക്കും അറിയില്ല

5)ക്രിസ്തുമസ് ട്രീ

പാരമ്പര്യത്തിന്റെ ഭാഗമാണ് ക്രിസ്തുമസിന് ക്രിസ്മസ് ട്രീ ഉണ്ടാക്കുകയെന്ന വിശ്വാസത്തിന് കാലങ്ങളോളം പഴക്കമുണ്ട്. ജര്‍മ്മനിയില്‍ ഒരു ലോക്കല്‍ പള്ളിയിലാണ് ആദ്യമായി ക്രിസ്മസ് ട്രീ നിര്‍മ്മിക്കപ്പെട്ടത്. കുടിയേറിപ്പാര്‍ത്തവരായിരുന്നു ഇതിന് പിന്നില്‍. വിക്ടോറിയന്‍ കാലഘട്ടത്തിലുള്ളവര്‍ ഇത് ഏറ്റെടുത്തു.

shortlink

Related Articles

Post Your Comments


Back to top button