Latest NewsNewsIndia

പൗരത്വ ബിൽ: പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ യോഗി സര്‍ക്കാര്‍ നടപടി ആരംഭിച്ചു; നോട്ടീസ് കിട്ടിയവർ പിഴ അടയ്ക്കണം; വിശദാംശങ്ങൾ ഇങ്ങനെ

ലക്‌നൗ: പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച് പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ യോഗി സര്‍ക്കാര്‍ നടപടി ആരംഭിച്ചു. പ്രക്ഷോഭങ്ങളില്‍ പൊതുമുതല്‍ നശിപ്പിച്ച 28 പേര്‍ക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നോട്ടീസ് അയച്ചു. പൊതുമുതല്‍ നശിപ്പിച്ചതിന് 14.86 ലക്ഷം രൂപ അടയ്ക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

സമരക്കാർ നിയമം കൈയ്യിലെടുത്താല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊതു മുതല്‍ നശിക്കുന്നവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും യോഗി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാമെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കലാപകാരികള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.

ALSO READ: മംഗളൂരു വെടിവെപ്പ്: സംഭവത്തിൽ അന്വേഷണം പൂർത്തിയായ ശേഷം ധനസഹായത്തിൽ തീരുമാനമെടുക്കും; നിലപാട് വ്യക്തമാക്കി യെദിയൂരപ്പ

കലാപകാരികളുടെ ആസ്തികളും യോഗി സര്‍ക്കാര്‍ കണ്ടുകെട്ടി തുടങ്ങി. പ്രതിഷേധത്തിന്റെ മറവില്‍ ഉത്തര്‍പ്രദേശില്‍ അക്രമം അഴിച്ചു വിടുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തവരുടെ ചിത്രങ്ങള്‍ സഹിതം കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്ത് വിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുസഫര്‍ നഗറില്‍ 50 കടകള്‍ ജില്ലാ ഭരണകൂടം സീല്‍ ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button