Latest NewsKeralaNews

ഏഴ് വയസുകാരൻ കുളത്തില്‍ വീണ് മരിച്ച നിലയില്‍

കോഴിക്കോട്: വിദ്യാര്‍ത്ഥിയെ കുളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. വാവാട് പുത്തന്‍പുറത്ത് അബ്ദുല്‍റഊഫിന്റെ മകന്‍ മുഹമ്മദ് അന്‍സില്‍(ഏഴ്)ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. വീട്ടില്‍ നിന്ന് കളിക്കാൻ പുറത്തിറങ്ങിയ കുട്ടിയെ കുറെ നേരത്തിന് ശേഷവും കാണാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് കുളത്തിൽ മൃതദേഹം കണ്ടത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മയ്യത്ത് നമസ്‌കാരം വെള്ളിയാഴ്ച വാവാട് ജുമാമസ്ജിദില്‍ നടക്കും. മാതാവ്: നസ്‌ലി.

shortlink

Related Articles

Post Your Comments

Related Articles


Back to top button