Latest NewsNewsIndia

കരസേനാ മേധാവിയുടെ രാഷ്ട്രീയപ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം

ന്യൂഡല്‍ഹി : കരസേനാ മേധാവിയുടെ രാഷ്ട്രീയപ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. പൗരത്വ നിമയഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളെ വിമര്‍ശിച്ച കരസേനാ മേധാവി ബിപിന്‍ റാവത്തിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് കേന്ദ്രപ്രതിപക്ഷാംഗങ്ങള്‍ രംഗത്ത് വന്നത്. നിഷ്പക്ഷ നിലപാട് സ്വീകരിക്കേണ്ട ഔദ്യോഗിക പദവിയിലിരുന്ന് രാഷ്ട്രീയ പ്രസ്താവന നടത്തുന്നതിലെ അനൗചിത്യമാണ് കോണ്‍ഗ്രസും ചൂണ്ടിക്കാട്ടുന്നത്.

ജനങ്ങളെ ശരിയായ ദിശയില്‍ നയിക്കുന്നവരാണ് നേതാക്കള്‍, തെറ്റായ വഴിയില്‍ നയിക്കുന്നവര്‍ നേതാക്കളല്ല എന്നായിരുന്നു ബിപിന്‍ റാവത്തിന്റെ വിവാദ പരാമര്‍ശം. കലാലയങ്ങളിലെയും സര്‍വകലാശാലയിലെയും വിദ്യാര്‍ത്ഥികള്‍ അക്രമം നടത്തുന്നതിനാണ് സാക്ഷ്യം വഹിക്കുന്നതെന്നും, ഇത് ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കുന്നതാണ്. ഇതല്ല നേതൃത്വമെന്നും റാവത്ത് ഡല്‍ഹിയില്‍ സ്വകാര്യ പരിപാടിയില്‍ പങ്കെടുത്ത് പറഞ്ഞിരുന്നു.

കരസേനാ മേധാവിക്ക് നേരെ പരിഹാസം ചൊരിഞ്ഞാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായ ദിഗ് വിജയ് സിംഗിന്റെ പ്രതികരണം. തെറ്റായ വഴിയില്‍ നയിക്കുന്നവരല്ല നേതാക്കളെന്ന പ്രസ്താവനയോട് യോജിക്കുന്നു, സാമുദായിക ലഹളയുടെ പേരില്‍ അണികളെ വംശഹത്യക്ക് പ്രേരിപ്പിക്കുന്നവരുമല്ല നേതാക്കള്‍ എന്ന വാദത്തോട് താങ്കള്‍ യോജിക്കുന്നുവോ ജനറല്‍ സാഹേബ് എന്നായിരുന്നു ദിഗ് വിജയ് സിംഗിന്റെ പരിഹാസം. ട്വിറ്ററിലാണ് ദിഗ് വിജയ് സിംഗ് ബിപിന്‍ റാവത്തിന് മറുപടി നല്‍കിയത്.

ഭരണഘടനാ ദത്തമായ ജനാധിപത്യവിരുദ്ധമാണ് പൗരത്വ പ്രക്ഷോഭമെന്നാണ് സൈനിക മേധാവി പറയുന്നത്. ഇന്ന് രാഷ്ട്രീയ വിഷയങ്ങളില്‍ സേനാ മേധാവിയെ സംസാരിക്കാന്‍ അനുവദിച്ചാല്‍ നാളെ സൈന്യത്തിന് രാജ്യം പിടിച്ചെടുക്കാനുള്ള നീക്കത്തിനും അനുമതിയാകും അത്. കോണ്‍ഗ്രസ് വക്താവ് ബ്രിജേഷ് കലപ്പയാണ് ഇത്തരമൊരു പ്രതികരണം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button