Latest NewsNewsIndia

പുതുവര്‍ഷ ദിനത്തില്‍ രാജ്യവ്യാപകമായി വീണ്ടും ഒരാഴ്ച നീണ്ട സമരപ്രഖ്യാപനത്തിന് ആഹ്വാനം ചെയ്ത് സിപിഎം

ന്യൂഡല്‍ഹി: പുതുവര്‍ഷ ദിനത്തില്‍ രാജ്യവ്യാപകമായി വീണ്ടും ഒരാഴ്ച നീണ്ട സമരപ്രഖ്യാപനത്തിന് ആഹ്വാനം ചെയ്ത് സിപിഎം. പൗരത്വഭേദഗതി നിയമത്തിനെതിരെയാണ് ഒരാഴ്ചത്തെ പ്രതിഷേധസമരത്തിന് ഇടതുപാര്‍ട്ടികള്‍ ഒരുങ്ങുന്നത്. ജനുവരി ഒന്ന് മുതല്‍ ഏഴ് വരെയാണ് പ്രതിഷേധ പരിപാടികള്‍. അഞ്ച് ഇടതുപാര്‍ട്ടികള്‍ സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ജനുവരി എട്ടിന് ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച പണിമുടക്കിനും കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഗ്രാമീണ ബന്ദിനും ഇടതുപാര്‍ട്ടികള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

Read Also : പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം : ബിനോയ്‌ വിശ്വം കസ്റ്റഡിയിൽ

സിപിഎം, സിപിഐ, സിപിഐഎംഎല്‍, ഫോര്‍വേഡ് ബ്ലോക്ക്, ആര്‍എസ്പി പാര്‍ട്ടികള്‍ സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. പൗരത്വനിയമഭേദഗതിക്കെതിരെ സമാധാനപരമായി സമരം നടത്തുന്നവരെ ബിജെപി സര്‍ക്കാരുകള്‍ ക്രൂരമായി മര്‍ദ്ദിക്കുകയാണ്. ഉത്തര്‍പ്രദേശിലും കര്‍ണാടകയിലും ഗുജറാത്തിലും ത്രിപുരയിലും അതാണ് കണ്ടതെന്ന് സിപിഎം ആരോപിച്ചു. കേന്ദ്രഭരണത്തിന്റെ സ്വാധീനത്തില്‍ ഡല്‍ഹി പൊലീസിനെ ഉപയോഗിച്ച് അടിച്ചൊതുക്കകുയാണെന്ന് ഇടതുപാര്‍ട്ടികള്‍ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

ഭരണഘടനയിലെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഒരാഴ്ച നീണ്ട പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. വിയോജിപ്പുകളെയും പ്രതിഷേധങ്ങളെയും അടിച്ചമര്‍ത്താന്‍ ഒരു സര്‍ക്കാരിനും കഴിയില്ലെന്നും ഈ സമരത്തോടൊപ്പം അണിചേരാനും സീതാറാം യെച്ചൂരി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button